കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്പിലേക്കുള്ള ബോട്ട് മുങ്ങി എഴുനൂറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • By Soorya Chandran
Google Oneindia Malayalam News

മാള്‍ട്ട:ലിബിയയിലെ അഭയാര്‍ത്ഥി പ്രതിസന്ധി ലോകത്തിലെ തന്നെ വലിയ ദുരന്തത്തിന് വഴിവച്ചതായി റിപ്പോര്‍ട്ട്. ലിബിയില്‍ നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുമായി പോവുകയായിരുന്ന ബോട്ട് മുങ്ങി എഴുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

മെഡിറ്ററേനിയന്‍ കടലില്‍ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. ഏഴുനൂറോളം പേരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് 28 പേരെ രക്ഷിക്കാനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി വിഭാഗം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Migrants Libya

ലിബിയന്‍ തീരത്ത് നിന്ന് 193 കിലോമീറ്റര്‍ അകലെ ലാമ്പഡൂസ ദ്വീപിനടുത്ത് വച്ചാണ് അപകടം നടന്നതെന്നാണ് വിവരം. ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന ലിബിയന്‍ അഭയാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.

ഇത്തരത്തില്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികള്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരം 900 പേര്‍ ഇത്തരത്തില്‍ ബോട്ട് മുങ്ങി മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം പതിമൂവായിരത്തോളം അഭയാര്‍ത്ഥികളെ രക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറ്റാലിയന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബോട്ടലിലുള്ളവര്‍ ഒരു ഭാഗത്ത് കൂടി നിന്നതാണ് അപകടത്തിന് കാരണം എന്നാണ് രക്ഷപ്പെട്ടവര്‍ നല്‍കുന്ന വിവരം.

English summary
Hundreds feared dead as boat capsizes off Libya coast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X