കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം മോദിക്കും കിട്ടി ട്രംപിന്റെ വക ഉഗ്രൻ പണി !!! ഇവിടെ പ്രശ്നം മിസൈൽ അല്ല ഗോ രക്ഷകരാണ്!!!

മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണാണ് പുറത്തുവിട്ടത്

  • By Ankitha
Google Oneindia Malayalam News

വാഷിങ്‍ൺ: ഇന്ത്യയിൽ ഗോരക്ഷകരുടെ ആക്രമണം വർധിച്ചതായി യുഎസ് റിപ്പോർട്ട്. ഇന്ത്യയിൽ നടക്കുന്ന അക്രമ സംഭവങ്ങള്‍ പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഗോ രക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് പറയുന്നു.

trump

 കയ്ച്ചിട്ടു തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ!!! എയർ ഇന്ത്യയുടെ പുതിയ ഓഫർ!!! കയ്ച്ചിട്ടു തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ!!! എയർ ഇന്ത്യയുടെ പുതിയ ഓഫർ!!!

ട്രംപ് സർക്കാർ അധികാരത്തിലേറിയ ശേഷം മതസ്വാതന്ത്ര്യത്തെ കുറിച്ച് പുറത്തു വിടുന്ന ആദ്യത്തെ റിപ്പോർട്ടാണിത്. സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലോഴ്സനാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം

ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ കൂടുന്നതായി യുഎസിന്റെ റിപ്പോർട്ട്. ബിജെപി സർക്കാരിന്റെ കീഴിലുള്ള തീവ്ര ഹിന്ദു ദേശീയവാദി സംഘടനകൾ അഴിച്ചുവിടുന്ന ആക്രമണങ്ങളിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് വലിയ ആശങ്കയാണുള്ളതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

മുസ്ലീങ്ങൾ ഇരയാകുന്നു

മുസ്ലീങ്ങൾ ഇരയാകുന്നു

ഗോ രക്ഷകരുടെ ആക്രമണങ്ങളിൽ കൂടുതലും ഇരയാകുന്നത് മുസ്ലീങ്ങളാണ്. ഇവരെ കൂടാതെ ക്രിസ്ത്യാനികൾക്ക് നേരെയും ഭയപ്പെടുത്തൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമം

ക്രിസ്ത്യാനികൾക്ക് നേരെയുള്ള അക്രമം

കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത് യുഎസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. 2015ല്‍ ഇത് 177 ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോർട്ട്

മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോർട്ട്

ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോര്‍ട്ടു തയ്യാറാക്കിരിക്കുന്നത്.മത പ്രചോദിത കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപം, വിവേചനം, നശീകരണ പ്രവര്‍ത്തനങ്ങള്‍, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈകടത്തല്‍ എന്നിവ വര്‍ധിച്ചുവെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗോ രക്ഷകരുടെ ആക്രമണം

ഗോ രക്ഷകരുടെ ആക്രമണം

കശാപ്പിനായി പശുക്കളെ ഉപോഗിക്കുന്നുവെന്ന് ആരോപിച്ചാണ് രാജ്യത്ത് ഗോരക്ഷകരുടെ ആഴിഞ്ഞാട്ടം തുടങ്ങിയത്. നിരപരാധികളായ നിരവധിപ്പേരെ ഗോ മാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ചും, പശു കടത്തിന്റെ പേരിലും മർദിച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ പശുവിന്റെ പേരിൽ ദിനംപ്രതി ക്രൂരമായ സംഭവങ്ങളാണ് രാജ്യത്തിനുടനീളം അരങ്ങേറിയത്.

പരസ്പരം പഴിചാരി അധികാരികൾ

പരസ്പരം പഴിചാരി അധികാരികൾ

ഗോ രക്ഷയുടെ പേരിൽ രാജ്യത്ത് ആക്രമങ്ങൾ പെരുകുമ്പോൾ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ് ഭരണാധികാരികൾ. പ്രതിപക്ഷപാർട്ടികൾ ഭരണപക്ഷത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ മോദി സർക്കാർ അത് സംസ്ഥാനങ്ങളുടെ തലയിൽ കൊണ്ടിടുകയാണ്. സംസ്ഥാനത്തുണ്ടാകുന്ന അക്രമങ്ങൾ തടയേണ്ടതും നടപടി സ്വീകരിക്കേണ്ടതും മുഖ്യമന്ത്രിമാരാണെന്നും മോദി കുറ്റപ്പെടുത്തി.

English summary
There was an increase in violent incidents by cow protection groups mostly against Muslims in India in the year 2016, an official US report on international religious freedom said today, noting that authorities often "failed" to prosecute cow vigilantes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X