കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് : കുട്ടികള്‍ കാറോടിച്ച് പരിഭ്രാന്തി പടര്‍ത്തി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: ദുബായിലെ ഹൗസിംഗ് കോളനിയിലൂടെ പത്ത് വയസുകാരന്‍ കാറോടിച്ചത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ജുമൈറ പാര്‍ക്കിലെ വില്ലയിലാണ് പത്തുവയസുകാരന്‍ കാറോടിച്ച് പരിഭ്രാന്തി പടര്‍ത്തിയത്. തിരക്കേറിയ ഹൗസിംഗ് കോളനിയിലാണ് കുട്ടിയുടെ കാറോടിയ്ക്കല്‍.

നിരത്തില്‍ ഒട്ടേറെ കാല്‍നടയാത്രക്കാരും കുട്ടികളും ഉണ്ടായിരുന്ന സമയത്താണ് പത്ത് വയസുകാരന്‍ കാറോടിച്ചത്. കാറിന്റെ പിന്‍ സീറ്റില്‍ കുട്ടിയുടെ സഹോദരങ്ങളും ഉണ്ടായിരുന്നു. വില്ലയിലെ താമസക്കാര്‍ കുട്ടിയെ കണ്ടതും പരിഭ്രാന്തരായി. അപകടം ഉണ്ടാകുമെന്ന് പറഞ്ഞ് കുട്ടിയെ തടയാന്‍ ശ്രമിച്ചു. കുട്ടികള്‍ വാഹനമോടിയ്ക്കുന്നത് നിയമാനുസൃതമല്ലെന്ന് മാത്രമല്ല ഏറെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും വില്ലയിലെ താമസക്കാര്‍ പറയുന്നു.

Dubai

അല്‍ ഫുര്‍ജാന്‍ വില്ല കമ്യൂണിറ്റിയിലെ താമസക്കാരും സമാനമായ അനുഭവത്തിന് ദൃക്‌സാക്ഷികളായിട്ടുണ്ടെന്ന് പറയുന്നു. രക്ഷകര്‍ത്താക്കളുടെ അനുമതി ഇല്ലാതെയാണ് കുട്ടികള്‍ കാറോടിച്ചതെന്ന് താമസക്കാര്‍ പറയുന്നു. ദുബായ്, ഫുജൈറ ഉള്‍പ്പടെ പല എമിറേറ്റുകളിലും സമാന സംഭവങ്ങള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

English summary
Residents shocked as kids drive cars in Dubai's villa communities. Residents in Jumeriah Park shocked when they spotted child driving four-wheel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X