കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്പുകളില്‍ റൊഹിങ്ക്യ സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയാകുന്നു കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തല്‍

  • By Meera Balan
Google Oneindia Malayalam News

കോലാലന്പൂര്‍: മനുഷ്യക്കടത്തുകാരുടെ ക്യാമ്പുകളില്‍ റൊഹിങ്ക്യ മുസ്ലീം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുന്നുവെന്ന് വെളിപ്പെടുത്തല്‍. മനുഷ്യകടത്തുകാരുടെ പിടിയില്‍ അകപ്പെട്ട നൂര്‍ ഖൈദ എന്ന 24കാരിയുടെ വെളിപ്പെടുത്തലുകളില്‍ പലതും മനുഷ്യ മനസാക്ഷിയെ ഞെട്ടിയ്ക്കുന്നവയാണ്.

മലേഷ്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബെര്‍നാമ ന്യൂസ് ഏജന്‍സിയാണ് മനുഷ്യകടത്ത് ക്യാമ്പുകളിലെ സ്ത്രീകളുടെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത് . റൊഹിങ്ക്യ ക്യാമ്പുകളില്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയാണെന്നും പറയുന്നു. മ്യാന്‍മര്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകളില്‍ കഴിയുന്ന സ്ത്രീകളുടെ അവസ്ഥയെപ്പറ്റി നൂര്‍ പറയുന്നത് കേള്‍ക്കാം.

രാത്രിയാകുന്നതോടെ

രാത്രിയാകുന്നതോടെ

രാത്രിയാകുന്നതോടെ റൊഹിങ്ക്യകളെ തടവിലാക്കിയിരിയ്ക്കുന്ന ക്യാമ്പുകളില്‍ നിന്നും മൂന്നും നാലും പെണ്‍കുട്ടികളെ വീതം ഗാര്‍ഡുകള്‍ കൂട്ടിക്കൊണ്ട് പോകും. ഇവരെ ഗാര്‍ഡുകള്‍ തന്നെ കൂട്ടമാനഭംഗത്തിന് ഇരയാക്കും. ഇത്തരത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാക്കപ്പെട്ടതായി നൂര്‍ ഖൈദ പറയുന്നു

നൂറിന്റെ അനുഭവം

നൂറിന്റെ അനുഭവം

നൂറും അവരുടെ കുഞ്ഞും ഭര്‍ത്താവ് നൂറുല്‍ അമീന്‍ നോബി ഹുസൈനും (25) മ്യാന്‍മറിലെ മൗഗന്ധ്വ സ്വദേശികളാണ്. എട്ട് ദിവസത്തോളം തായ്‌ലന്‍ഡിലെ ഒരു ക്യാമ്പില്‍ നൂര്‍ കഴിഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് മലേഷ്യയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം വിജയിച്ചില്ല. മനുഷ്യ കടത്തുകാരുടെ പിടിയില്‍ 22 ദിവസത്തോളം ഇയാള്‍ കുടുങ്ങിക്കിടന്നു

വാങ് കെലിയാന്‍ ക്യാമ്പ്

വാങ് കെലിയാന്‍ ക്യാമ്പ്

മ്യാന്‍മറിലെ വാങ് കെലിയാന്‍ ക്യാമ്പിലും സ്ത്രീകളെ കൂട്ടബലത്സംഗം ചെയ്യുന്നുവെന്നും ബെര്‍നാമ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്യാമ്പിന് സമീപത്തെ പ്രദേശങ്ങളിലേയ്ക്ക് സ്ത്രീകളെ പിടിച്ച് കൊണ്ട് പോവുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്യുന്നു

നിലവിളി

നിലവിളി

രാത്രികാലങ്ങളില്‍ ക്യാമ്പുകളില്‍ നിന്ന് സ്ത്രീകളുടെ നിലവിളി കേള്‍ക്കാറുണ്ടെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത കുടിലുകളില്‍ നിന്നും സ്ത്രീകളുടെ കരച്ചില്‍ കേട്ടിരുന്നതായി നൂറും സാക്ഷ്യപ്പെടുത്തുന്നു

എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയില്ല

എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയില്ല

ക്യാമ്പുകളില്‍ നിന്ന് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോകുന്നതും നിലവിളിയും മാത്രമേ തങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയൂ എന്നും കൂട്ടബലാത്സംഗം നടന്നുവെന്ന് ഇരകള്‍ വെളിപ്പെടുത്തുമ്പോഴാണ് അറിയുന്നതെന്നും നൂര്‍ ഖൈദ പറയുന്നു

വിവേചനം

വിവേചനം

മ്യാന്‍മറിലെ ക്യാമ്പുകളില്‍ റൊഹിങ്ക്യകളോട് വിവേചനപരമായ സമീപനമാണെന്നും സ്ത്രീകള്‍ പറയുന്നു

ജീവന്‍ നഷ്ടമാകുന്നു

ജീവന്‍ നഷ്ടമാകുന്നു

ക്യാമ്പുകളില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണത്തിനും കുറവില്ല

സ്ത്രീകളോട്

സ്ത്രീകളോട്

കൊടും ക്രൂരതകള്‍ക്ക് ഇരയാകുന്നത് സ്ത്രീകള്‍ തന്നെയാണ്.

ലൈംഗിക അടിമകള്‍

ലൈംഗിക അടിമകള്‍

സ്ത്രീകളെ ലൈംഗിക അടിമകളായിട്ടാണ് ക്യാമ്പുകളില്‍ ഉപയോഗിയ്ക്കുന്നത്

അവിവാഹിത അമ്മമാര്‍

അവിവാഹിത അമ്മമാര്‍

അവിവാഹിത അമ്മമാരുടെ എണ്ണവും വര്‍ധിയ്ക്കുന്നു.

English summary
'Rohingya women gang raped at camps in Thailand, Myanmar'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X