കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ഐസിസിനെ തുരത്തുമ്പോള്‍ റഷ്യയില്‍ ഐസിസ് ചെയ്യുന്നത്

Google Oneindia Malayalam News

മോസ്‌കോ: സിറിയയില്‍ റഷ്യന്‍ സേന ഐസിസിനെ അക്ഷരാര്‍ത്ഥത്തില്‍ ഇല്ലാതാക്കിക്കൊണ്ടിരിയ്ക്കുകയാണ്. ഐസിസിന്റെ പതര്‍ച്ച വ്യക്തമാണ്. എന്നാല്‍ അവര്‍ നിശബ്ദരായിരിയ്ക്കുകയാണോ?

അല്ലേയല്ല. അമേരിയ്ക്ക വിചാരിച്ചിട്ട് പോലും നടക്കാത്ത കാര്യം റഷ്യ ചെയ്യുമ്പോള്‍ ഐസിസ് എന്തായിരിയ്ക്കും ചെയ്യുക. തുര്‍ക്കിയിലും ഫ്രാന്‍സിലും ആക്രമണം നടത്തുന്ന ഐസിസിന് എന്താ റഷ്യയില്‍ ഒരു സ്‌ഫോടനം നടത്താന്‍ പറ്റില്ലേ...?

പറ്റും. അവര്‍ അതിന് ശ്രമിയ്ക്കുകയും ചെയ്തു. പക്ഷേ ഭാഗ്യം ഇപ്പോള്‍ റഷ്യയ്‌ക്കൊപ്പമാണല്ലോ!!!

മോസ്‌കോയില്‍ സ്‌ഫോടനം

മോസ്‌കോയില്‍ സ്‌ഫോടനം

റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലെ പൊതുഗതാഗത സംവിധാനത്തില്‍ സ്‌ഫോടനം നടത്താനാണ് ഐസിസ് പദ്ധതിയിട്ടിരുന്നത്.

ശ്രമം തകര്‍ത്തു

ശ്രമം തകര്‍ത്തു

സ്‌ഫോടനം നടത്താനുള്ള ശ്രമം തങ്ങള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെടുന്നു. എന്നാല്‍ എത്ര പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് വിവരം പുറത്ത് വിട്ടിട്ടില്ല.

റഷ്യ ഭീതിയില്‍

റഷ്യ ഭീതിയില്‍

റഷ്യയില്‍ നിന്ന് ഏതാണ്ട് 2,400 പേരാണ് ഐസിസില്‍ ചേരാന്‍ സിറിയയില്‍ എത്തിയിട്ടുള്ളത്. ഇവരെല്ലാം തിരിച്ചെത്തിയാല്‍ തങ്ങളുടെ രാജ്യത്തിന്റെ സ്ഥിതി അത്ര സുരക്ഷിതമാകില്ലെന്ന് റഷ്യ കരുതുന്നത്.

സിറിയകടന്ന്

സിറിയകടന്ന്

സിറിയയില്‍ നിന്ന് ഐസിസ് റഷ്യയിലേയ്‌ക്കെത്തുന്നതിന് അധികം ദൂരമില്ലെന്ന തിരിച്ചറിവ് തന്നെയാണ് ഇപ്പോഴത്തെ യുദ്ധത്തിന് കാരണം എന്നാണ് പ്രസിഡന്റ് പുട്ടിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന.

 റഷ്യ തകര്‍ക്കുന്നു

റഷ്യ തകര്‍ക്കുന്നു

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സിറിയയില്‍ ഐസിസിനെതിരെയുള്ള ആക്രമണം റഷ്യ ശക്തമാക്കിക്കൊണ്ടിരിയ്ക്കുകയാണ്.

ഒറ്റ ദിവസം, 53 കേന്ദ്രങ്ങള്‍

ഒറ്റ ദിവസം, 53 കേന്ദ്രങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഐസിസിന്റെ 55 കേന്ദ്രങ്ങള്‍ക്ക് നേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്.

കമാന്റ് പോയന്റ്

കമാന്റ് പോയന്റ്

ഐസിസിന്റെ ഏഴ് കമാന്റ് പോയന്റുകള്‍ നശിപ്പിച്ചു. ആറ് പരിശീലന കേന്ദ്രങ്ങളും ആറ് ആയുധപ്പുരകളും കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്.

അമേരിയ്ക്ക പണി തുടങ്ങി

അമേരിയ്ക്ക പണി തുടങ്ങി

റഷ്യന്‍ ആക്രമണത്തില്‍ ഐസിസ് തകരുന്നത് കണ്ട് വിറളി പിടിച്ച അമേരിയ്ക്ക ഇപ്പോള്‍ പ്രചാരണം നിര്‍ത്തി കാര്യത്തിലേയ്ക്ക് തിരിഞ്ഞിരിയ്ക്കുന്നു. ഐസിസിനെതിരെ പൊരുതുന്ന വിമതര്‍ക്ക് ആയുധം നല്‍കിയാണ് അമേരിയ്ക്കയുടെ നീക്കം.

വിമതര്‍ക്കെതിരെ

വിമതര്‍ക്കെതിരെ

റഷ്യ ലക്ഷ്യമിടുന്നത് ഐസിസിനെയല്ല, അസദിനെതിരെ സമരം ചെയ്യുന്ന വിമതരെയാണെന്നാണ് അമേരിയ്ക്കയുടെ ആക്ഷേപം. വിമതര്‍ക്ക് ആയുധം നല്‍കുന്നതിലൂടെ റഷ്യയെ ചെറുക്കാം എന്നാണ് അമേരിയ്ക്ക കരുതുന്നത്.

റഷ്യ ഉറച്ച് തന്നെ

റഷ്യ ഉറച്ച് തന്നെ

അമേരിയ്ക്ക എന്ത് പ്രചാരണം നടത്തിയാലും പിറകോട്ടില്ലെന്നാണ് റഷ്യയുടെ തീരുമാനം. യുദ്ധം തുടരുമ്പോഴും റഷ്യന്‍ സൈന്യം അമേരിയ്ക്കന്‍ സൈന്യവുമായി ആശയവിനിമയം നടത്തുന്നുണ്ട്.

English summary
Highlighting a new terror threat to Russia raised by its air campaign in Syria, security officials said Monday they have thwarted a planned attack on Moscow public transport system by militants trained by ISIS.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X