കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ നിന്ന് റഷ്യ, കരയില്‍ നിന്ന് ഇറാന്‍, ആകാശത്ത് നിന്ന് ചൈനയും... ഐസിസ് തീരും?

Google Oneindia Malayalam News

ദമാസ്‌കസ്: ഇസ്ലാമിക തീവ്രവാദത്തിന്റെ അവസാന വാക്കായ ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം അടുത്തുകഴിഞ്ഞോ? ഇത്രനാളും അമേരിയ്ക്ക നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞപ്പോള്‍ വിജയക്കൊടി നാട്ടാന്‍ പോകുന്നത് റഷ്യയും ചൈനയും ആണോ?

ഇത് വെറും ചോദ്യങ്ങളല്ല, ഒരു പക്ഷേ സമീപ ഭാവിയില്‍ തന്നെ സത്യമാകാന്‍ പോകുന്ന കാര്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. കാരണം സിറിയയില്‍ ഐസിസിനെ ഇല്ലാതാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചൈനയും ഇറാനും ചേരുകയാണ്.

അമേരിയ്ക്ക അന്തം വിട്ടോ... ഐസിസിനെ തകര്‍ക്കാര്‍ റഷ്യ തന്നെ വേണം?അമേരിയ്ക്ക അന്തം വിട്ടോ... ഐസിസിനെ തകര്‍ക്കാര്‍ റഷ്യ തന്നെ വേണം?

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന റഷ്യന്‍ ആക്രമണത്തില്‍ ഐസിസ് ശരിയ്ക്കും പരിഭ്രാന്തരാണെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ സൈനിക ശക്തി കൂടി ചേരുമ്പോള്‍ ഐസിസിന് നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിവരുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇത്തരം ഒരു മുന്നേറ്റത്തോട് അമേരിയ്ക്ക എങ്ങനെ പ്രതികരിയ്ക്കും എന്നാണ് ലോകം ഉറ്റ് നോക്കുന്നത്.

റഷ്യ തുടങ്ങി

റഷ്യ തുടങ്ങി

സിറിയയില്‍ ഐസിസിനെ ഉന്‍മൂലനം ചെയ്യാനുള്ള യുദ്ധം റഷ്യ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. വ്യോമാക്രമണത്തില്‍ തുടങ്ങിയ പോരാട്ടം ഇപ്പോള്‍ നാവികാക്രമണം വരെ എത്തിക്കഴിഞ്ഞു.

ചൈനയും ചേരും

ചൈനയും ചേരും

സിറിയയില്‍ ഐസിസിനെതിരെയുള്ള യുദ്ധത്തില്‍ ചൈനയും പങ്കാളികളാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഏത് തരത്തിലുള്ള ആക്രമണത്തിനായിരിയ്ക്കും ചൈന മുതിരുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ഇറാനും ഉണ്ട്

ഇറാനും ഉണ്ട്

സിറിയയിലെ അസദ് ഭരണകൂടത്തിന് പിന്തുണയുമായി ഇറാന്‍ നേരത്തേ രംഗത്തുണ്ട്. ഐസിസിനെ തുരത്താന്‍ സൈനിക സഹായവും അവര്‍ നല്‍കുന്നുണ്ട്.

ചൈനയുടെ പോര്‍ക്കപ്പല്‍

ചൈനയുടെ പോര്‍ക്കപ്പല്‍

ചൈനയുടെ ഒരു വിമാന വാഹിനി പോര്‍കപ്പല്‍ സിറിയയിലേയ്ക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കപ്പലില്‍ ചൈനയിലെ ഏറ്റവും മികച്ച പ്രതിരോധ വിദഗ്ധരും ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കര, വായു, വെള്ളം

കര, വായു, വെള്ളം

കരമാര്‍ഗ്ഗവും, വായു മാര്‍ഗ്ഗവും , ജല മാര്‍ഗ്ഗവും ഒരേ സമയം വ്യത്യസ്ത സൈന്യങ്ങളുടെ ആക്രണം നേരിട്ട് അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ ഐസിസിന് കഴിയില്ലെന്ന് ഉറപ്പാണ്. സിറിയയില്‍ മാത്രമല്ല ഐസിസ് ഉള്ളത് എന്നതും പ്രശ്‌നം തന്നെ.

ചൈനയ്ക്ക് ഭയം

ചൈനയ്ക്ക് ഭയം

സിറിയയിലും ഇറാഖിലും ചൈനയ്ക്ക് എണ്ണപ്പാടങ്ങളുണ്ട്. ഉഗ്വിര്‍ തീവ്രവാദികളെ അടിച്ചമര്‍ത്താനുള്ള ചൈനയുടെ നീക്കത്തിനെതിരെ ഐസിസ് പ്രതികരിയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങളുടെ എണ്ണപ്പാടങ്ങള്‍ ഐസിസ് പിടിച്ചെടുക്കുമോ എന്ന ഭയവും ചൈനയ്ക്കുണ്ട്.

സംയുക്ത ഓപ്പറേഷന്‍

സംയുക്ത ഓപ്പറേഷന്‍

ബാഗ്ദാദ് കേന്ദ്രമാക്കി ഐസിസിനെതിരെ ഒരു ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങാനുള്ള പദ്ധതി ഏതാണ്ട് അവസാന ഘട്ടത്തിലാണ്. സിറിയ, ഇറാഖ്, റഷ്യ, ഇറാന്‍, ചൈന എന്നിവ സംയുക്തമായാണ് ഐസിസിനെതിരെ പൊരുതാന്‍ ഇത്തരം ഒരു സംവിധാനം ഉണ്ടാക്കുന്നത്.

സിറിയ കഴിഞ്ഞാല്‍

സിറിയ കഴിഞ്ഞാല്‍

സിറിയയില്‍ ഐസിസിനെ ഇല്ലാതാക്കി കഴിഞ്ഞാല്‍ അടുത്ത നീക്കം ഇറാഖിലായിരിയ്ക്കും എന്ന് വ്യക്തമാണ്. സിറിയയും ഇറാഖും ആണ് ഐസിസിന്റെ ശക്തി കേന്ദ്രങ്ങള്‍.

അമേരിയ്ക്കയുടെ തോല്‍വി

അമേരിയ്ക്കയുടെ തോല്‍വി

ഐസിസിനെ പ്രതിരോധിയ്ക്കാന്‍ അമേരിയ്ക്ക നടത്തിയ നീക്കങ്ങളെല്ലാം തന്നെ പൊളിഞ്ഞുകഴിഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ പറഞ്ഞത്. അത് ഒരു പരിധിവരെ സത്യവും ആണ്.

യുദ്ധം പൊളിയ്ക്കാന്‍ അമേരിയ്ക്ക

യുദ്ധം പൊളിയ്ക്കാന്‍ അമേരിയ്ക്ക

ഇപ്പോള്‍ റഷ്യ തുടങ്ങിവച്ച യുദ്ധത്തെ പൊളിയ്ക്കാന്‍ ഇപ്പോള്‍ തന്നെ അമേരിയ്ക്ക നീക്കം തുടങ്ങിക്കഴിഞ്ഞു. ഐസിസിനെതിരെയുള്ള യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം ചൈന കൂടി കൈകോര്‍ക്കുമ്പോള്‍, മേഖലയില്‍ അമേരിയ്ക്കുണ്ടെന്ന് പറയുന്ന അപ്രമാദിത്തത്തിനാകും അവസാനമാകുക.

English summary
Russia, China, Iran, Syria- joint operation may end ISIS era.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X