കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിത്യ യൗവ്വനം നല്‍കുന്ന ബാക്ടീരിയയെ 'കണ്ടെത്തി' റഷ്യന്‍ ഗവേഷകന്‍, ഇനി എല്ലാരും ചെറുപ്പക്കാര്‍?

Google Oneindia Malayalam News

മോസ്‌ക്കോ: അമൃത് കഴിച്ച് മരണത്തെ അതിജീവിയ്ക്കുകയും യുവത്വം നിലനിര്‍ത്തുകയും ചെയ്ത ദേവന്‍മാരുടെ കഥ പുരാണങ്ങളില്‍ വായിച്ചിട്ടുണ്ട്. പാലാഴി കടഞ്ഞെടുത്ത അമൃതാണ് ദേവന്‍മാരുടെ അമരത്വത്തിന് കാരണം. എന്നാല്‍ ഇതൊക്കെ വെറും കഥയല്ലേ. എന്നും യുവത്വവും ആരോഗ്യവുമൊക്കെ നിലനിര്‍ത്താന്‍ സാധിയ്ക്കുമോ? നിത്യ യൗവ്വനം നിലനിര്‍ത്താന്‍ സാധിയ്ക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി അവകാശവാദം നടത്തുകയാണ് റഷ്യക്കാരനായ ഒരു ഗവേഷകന്‍.

3.5 മില്യണ്‍ വര്‍ഷം പഴക്കമുള്ള ഈ ബാക്ടീരിയയെ ശരീരത്തിലേയ്ക്ക് കുത്തി വച്ചാല്‍ യൗവ്വനവും ആരോഗ്യവും നിലനിര്‍ത്താമെന്നും ജിമ്മില്‍ പോകേണ്ട ആവശ്യമില്ലെന്നും ഗവേഷകനായ അനാട്ടോളി ബ്രോക്കോവ് പറയുന്നു. മോസ്‌ക്കോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിയോക്രിയോളജി വിഭാഗം തലവനാണ് അദ്ദേഹം. താന്‍ കണ്ടെത്തിയ ബാക്ടീരിയകള്‍ക്ക് മനുഷ്യനില്‍ നിത്യ യൗവ്വനം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അദ്ദേഹം പറയുന്നക്യ

bacteria

ബേസിലസ് എഫ് എന്ന ബാക്ടീരിയയ്ക്കാണ് ഈ കഴിവുണ്ടെന്ന് ഗവേഷകന്‍ വാദിയ്ക്കുന്നത്. 2009ലാണ് അദ്ദേഹം ഈ ബാക്ടീരിയകളെ കണ്ടെത്തിയത്. 35ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമിയില്‍ ഈ ബാക്ടീരിയകള്‍ ഉണ്ടായത്. ബാക്ടീരിയകളെ സ്വന്തം ശരീരത്തില്‍ കുത്തിവച്ച ശേഷം തനിയ്‌ക്കൊരു ജലദോഷം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിയ്ക്കുന്നു. താന്‍ ഇപ്പോള്‍ കൂടുതല്‍ ചെറുപ്പമായെന്നും അദ്ദേഹം പറയുന്നു.

English summary
Russian scientist says he is stronger and healthier after injecting himself with 'eternal life' bacteria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X