കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിള്‍, സാംസംഗ് ഫാക്ടറിയില്‍ 60,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും

  • By Anwar Sadath
Google Oneindia Malayalam News

കുന്‍ഷാന്‍: ആപ്പിള്‍, സാംസംഗ് ഫോണുകള്‍ നിര്‍മിക്കുന്ന ചൈനയിലെ ഫാക്ടറിയില്‍ അറുപതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ആണ് ഇത്രയും തൊഴിലാളികളെ പിരിച്ചുവിടുന്നത്. 1,11,000ത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ 50,000 പേരായാണ് ചുരുക്കുന്നത്.

ഓട്ടോമാറ്റിക് റോബോട്ടുകളായിരിക്കും മനുഷ്യന്‍ ഇതുവരെ ചെയ്തുവന്നിരുന്ന കാര്യങ്ങള്‍ ഇനിമുതല്‍ ചെയ്യുക. റോബോട്ടുകളുപയോഗിച്ചുള്ള ഫോണ്‍ നിര്‍മാണം ചെലവു കുറഞ്ഞതാണെന്നും ഇക്കാര്യം പരീക്ഷിച്ചെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇതാദ്യമായാണ് ഇത്രയും തൊഴിലാളികള്‍ക്ക് ഒരേസമയം ജോലി നഷ്ടമാകുന്നത്.

samsung-apple

ചൈനയിലെ കുന്‍ഷാന്‍ ഏരിയയില്‍ ഒട്ടേറെ ഫാക്ടറികളില്‍ മൊബൈല്‍ നിര്‍മാണം നടക്കുന്നുണ്ട്. ഫോക്‌സ്‌ഫോണ്‍ ഫാക്ടറിയാണ് സാംസംഗ്, ആപ്പിള്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ടു കമ്പനികള്‍ക്കുമായി വ്യത്യസ്ത വിഭാഗം തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്‌നോളജി നിലവാരം സൂക്ഷിക്കാന്‍ അതീവ സുരക്ഷിതമായാണ് ഫോണ്‍ നിര്‍മാണം.

ജോലി നഷ്ടപ്പെടുന്നവരെ കമ്പനിയില്‍ തന്നെ മറ്റു ജോലികളിലേക്ക് മാറ്റുകയോ ഉചിതമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യാനാണ് ഫോക്‌സ് ഫോണിന്റെ തീരുമാനം. 20 മില്യണ്‍ സ്മാര്‍ട്‌ഫോണുകളാണ് കഴിഞ്ഞവര്‍ഷം കുന്‍ഷാന്‍ മേഖലയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്തത്.

English summary
Samsung and Apple iPhone factory replaces 60,000 workers with robots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X