കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സര്‍വകലാശാല കെട്ടിടം തകര്‍ന്ന് 4 തൊഴിലാളികള്‍ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: റിയാദില്‍ സര്‍വകലാശാല കെട്ടിടം തകര്‍ന്ന് വീണ് നാല് തൊഴിലാലികള്‍ മരിച്ചു. അന്‍പതോളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടങ്ങു. റിയാദിലെ അല്‍ ഖാസിം സര്‍വകലാശാല കെട്ടിടമാണ് തിങ്കളാഴ്ച തകര്‍ന്ന് വീണത്. മരണ സംഖ്യ ഏഴായി ഉയര്‍ന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.

കെട്ടിടത്തില്‍ കുരുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ എണ്ണത്തെപ്പറ്റി അധികൃതര്‍ക്ക് കൃത്യമായി അറിയില്ല. 14 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. ബുറൈദ നഗരത്തിലെ സര്‍വകലാശാലയിലാണ് സംഭവം ഉണ്ടായത്.

Saudi

കെട്ടിടത്തിലെ ജോലിക്കാരില്‍ അധികവും പാകിസ്താനികളാണെന്ന് സര്‍വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതിലും പാകിസ്താനികളാണ് അധികവും. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലെ സിമന്റ് പാളികള്‍ ഇടിഞ്ഞ് തൊഴിലാളികള്‍ക്ക് നേല്‍ പതിയ്ക്കുകയായിരുന്നു. നിര്‍മ്മാണത്തിലെ അപാകതയാണ് ദുരന്തത്തിന് കാരണം. അപകടത്തില്‍ ഇന്ത്യക്കാര്‍ അകപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

English summary
4 workers killed in Saudi Arabia building collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X