കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ കമ്പനികള്‍ കൂട്ടത്തോടെ സൗദിയിലേക്ക്; രഹസ്യചര്‍ച്ച നടത്തി, ഞെട്ടിക്കുന്ന വിവരം പുറത്ത്!!

ഘട്ടങ്ങളായി സൗദിയും ഇസ്രായേലും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താനാണ് യോഗത്തില്‍ ധാരണയുണ്ടാക്കിയതത്രെ. ഇസ്രായേല്‍ കമ്പനികള്‍ക്ക് സൗദിയില്‍ കച്ചവടത്തിനുള്ള സൗകര്യം ഒരുക്കാനാണ് പ്രധാന തീരുമാനം.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് പ്രതിസന്ധി തുടരുന്നതിനിടെ ഇസ്രായേല്‍-അറബ് ബന്ധം ശക്തിപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയിലേക്ക് ഇസ്രായേല്‍ കമ്പനികള്‍ കൂട്ടത്തോടെ എത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച് സൗദി-ഇസ്രായേല്‍ ഉന്നത നേതാക്കള്‍ തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ധാരണയിലെത്തിയെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി-ഇറാന്‍ അതിര്‍ത്തിയില്‍ തീക്കളി; ഇറാന്‍ പൗരന്‍ വെടിയേറ്റ് മരിച്ചു, തിരിച്ചടിക്കൊരുങ്ങി ഇറാന്‍സൗദി-ഇറാന്‍ അതിര്‍ത്തിയില്‍ തീക്കളി; ഇറാന്‍ പൗരന്‍ വെടിയേറ്റ് മരിച്ചു, തിരിച്ചടിക്കൊരുങ്ങി ഇറാന്‍

ഗള്‍ഫ് പ്രതിസന്ധിയില്‍ നേട്ടം കൊയ്ത് ഒമാന്‍; പണം വാരിക്കൂട്ടുന്നു, യുഎഇക്കും സൗദിക്കും തിരിച്ചടിഗള്‍ഫ് പ്രതിസന്ധിയില്‍ നേട്ടം കൊയ്ത് ഒമാന്‍; പണം വാരിക്കൂട്ടുന്നു, യുഎഇക്കും സൗദിക്കും തിരിച്ചടി

പലസ്തീനിന്റെ ഒരു ഭാഗത്ത് ജൂതന്‍മാരെ കുടിയിരുത്തുകയും ഇസ്രായേല്‍ രാജ്യം പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം ആ രാജ്യവുമായി ഒരു അറബ് രാജ്യങ്ങളും പ്രത്യക്ഷ ബന്ധമില്ല. ഏകദേശം 69 വര്‍ഷം മുമ്പാണ് ഇസ്രായേല്‍ രാഷ്ട്രം രൂപീകൃതമായത്. പലസ്തീന്‍ ജനതയെ ആട്ടിയോടിച്ചായിരുന്നു ഇസ്രായേലിന്റെ രൂപീകരണം.

ശത്രുതയ്ക്ക് വീര്യം കുറഞ്ഞു

ശത്രുതയ്ക്ക് വീര്യം കുറഞ്ഞു

ഈ സംഭവം മുസ്ലിം ലോകത്ത് ഏറെ ചര്‍ച്ചയാകുകയും ഇസ്രായേലുമായി കടുത്ത ശത്രുത വച്ചുപുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി ഈ ശത്രുതയ്ക്ക് വീര്യം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിന്റെ ഭാഗമായാണ് സൗദി-ഇസ്രായേല്‍ സാമ്പത്തിക ബന്ധം മെച്ചപ്പെടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കച്ചവടത്തിനുള്ള സൗകര്യം ഒരുക്കും

കച്ചവടത്തിനുള്ള സൗകര്യം ഒരുക്കും

ഘട്ടങ്ങളായി സൗദിയും ഇസ്രായേലും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താനാണ് യോഗത്തില്‍ ധാരണയുണ്ടാക്കിയതത്രെ. ഇസ്രായേല്‍ കമ്പനികള്‍ക്ക് സൗദിയില്‍ കച്ചവടത്തിനുള്ള സൗകര്യം ഒരുക്കാനാണ് പ്രധാന തീരുമാനം. ഇസ്രായേല്‍ വിമാനകമ്പനിക്ക് സൗദി വ്യോമ മേഖല തുറന്നുകൊടുക്കുമെന്നും ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരേ കൈക്കോര്‍ക്കല്‍

ഇറാനെതിരേ കൈക്കോര്‍ക്കല്‍

ഇറാനെതിരായ നീക്കം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്റെയും സൗദിയുടെയും നീക്കമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ രൂക്ഷമായി വിമര്‍ശിക്കുന്ന രാജ്യമാണ് ഇറാന്‍. സൗദി അറേബ്യയും ഇറാനുമായി കടുത്ത വിരോധത്തിലാണ്. എന്നാല്‍ റിപ്പോര്‍ട്ടിനോട് സൗദിയോ ഇസ്രായേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിരവധി കൂടിക്കാഴ്ചകള്‍ നടത്തി

നിരവധി കൂടിക്കാഴ്ചകള്‍ നടത്തി

ഇസ്രായേലിലെ ഉന്നത ഉദ്യോഗസ്ഥരുമായി സൗദി അറേബ്യ നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഘട്ടമായി ഈ ബന്ധം ശക്തിപ്പെടുത്താനാണ് തീരുമാനം. അറബ് ലോകത്തെ ജനങ്ങള്‍ എങ്ങനെ വിഷയത്തെ നേരിടുമെന്ന ആശങ്ക ഭരണാധികാരികള്‍ക്കുണ്ട്.

അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന

അറബ് രാജ്യങ്ങളുടെ അഭ്യര്‍ഥന

ഇസ്രായേല്‍-പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ഇസ്രായേല്‍ തയ്യാറാകണമെന്ന് നേരത്തെ അറബ് രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഇസ്രായേല്‍ പത്രമായ അരുട്‌സ് ഷെവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗദി അറേബ്യ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ മുഖേനയാണ് ഈ ആവശ്യം ഉന്നയിച്ചതത്രെ.

വിട്ടുവീഴ്ചയ്ക്ക് തയ്യാറായി

വിട്ടുവീഴ്ചയ്ക്ക് തയ്യാറായി

അറബ് രാജ്യങ്ങള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ടുള്ള ചര്‍ച്ചയാണ് ആവശ്യപ്പെട്ടിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ സൗദിയിലെ മുന്‍ സൈനിക ജനറല്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. അന്‍വര്‍ ഇസ്ഹാഖിയാണ് തെല്‍ അവീവിലെത്തിയിരുന്നത്.

അപ്രതീക്ഷിത നടപടി

അപ്രതീക്ഷിത നടപടി

ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ ഡോര്‍ ഗോള്‍ഡുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ നിരവധി ഇസ്രായേല്‍ പാര്‍ലമെന്റംഗങ്ങളെയും അദ്ദേഹം കണ്ടു. അപ്രതീക്ഷിത നടപടിയെന്നാണ് അന്‍വറിന്റെ സന്ദര്‍ശനത്തെ ഹാരറ്റ്‌സ് പത്രം വിശേഷിപ്പിച്ചിരുന്നത്.

ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം

ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം

എന്നാല്‍ അന്‍വറിന്റെ യാത്ര സൗദി ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം സൗദി സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്നീട് പോയത് ഇസ്രായേലിലേക്കായിരുന്നു. ട്രംപിന്റെ സന്ദര്‍ശന ശേഷമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായത്.

സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല

സൗദി അറേബ്യ അംഗീകരിച്ചിട്ടില്ല

1948ല്‍ രൂപീകരിച്ച ഇസ്രായേലിനെ സൗദി അറേബ്യ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇസ്രായേല്‍ പാസ്‌പോര്‍ട്ടുമായി സൗദിയിലേക്ക് യാത്രയും സാധ്യമല്ല. പുതിയ പശ്ചാത്തലത്തില്‍ ബന്ധം ശക്തമാക്കുമ്പോള്‍ ചില ഇളവുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇക്വഡോറില്‍ നടന്ന ചര്‍ച്ച

ഇക്വഡോറില്‍ നടന്ന ചര്‍ച്ച

കഴിഞ്ഞ മാസം ഇക്വഡോറില്‍ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് ലോക രാഷ്ട്ര നേതാക്കള്‍ എത്തിയിരുന്നു. അറബ് രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും നേതാക്കളും ഇതില്‍പ്പെടും. ഇസ്രായേല്‍ മന്ത്രിയുമായി അറബ് രാജ്യങ്ങളുടെ മന്ത്രിമാര്‍ ഇക്വഡോറില്‍ വച്ച് ചര്‍ച്ച നടത്തിയതും വാര്‍ത്തയായിരുന്നു.

English summary
Saudi Arabia and the Israeli regime are in clandestine talks to establish official economic relations for the first time since the entity was created on the Palestinian territories some 69 years ago, a report says.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X