കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിനിടെ തിക്കും തിരക്കും: 717 പേര്‍ മരിച്ചു, 13 ഇന്ത്യക്കാര്‍,മരിച്ചവരില്‍ മലയാളിയും

  • By Sruthi K M
Google Oneindia Malayalam News

റിയാദ്: ബലി പെരുനാള്‍ ദിനം വീണ്ടും കണ്ണീര്‍ ദിനമായി. മിനായില്‍ ഹജ്ജ് അപകടത്തില്‍ 717 പേര്‍ മരിച്ചു. അപകടത്തില്‍ 800 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി മുഹമ്മദാണ് മരിച്ചത്. സ്വകാര്യ ഏജന്‍സി വഴി ആണ് മുഹമ്മദ് മിനായില്‍ എത്തിയത് . പരിക്കേറ്റ മുഹമ്മദ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

hajj-death

ജമീല എന്ന മലയാളിക്കും അപകടത്തില്‍ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലുംപെട്ടാണ് അപകടം ഉണ്ടായിരിക്കുന്നത്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ ഡിഫന്‍സാണ് മരണം സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

hajj-death1

മരിച്ചവരില്‍ പതിമൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ലക്ഷദ്വീപ് സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മിനായിലെ കല്ലേറിനിടെയിലാണ് അപകടം നടക്കുന്നത്. സൗദി സമയം 11നാണ് അപകടം നടന്നത്. കല്ലേറ് കര്‍മ്മം കഴിഞ്ഞ് ടെന്റിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഹജ്ജ് കര്‍മത്തോടനുബന്ധിച്ച് രണ്ടാഴ്ചയ്ക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്.

കഴിഞ്ഞാഴ്ച ക്രെയിന്‍ തകര്‍ന്നതിനെത്തുടര്‍ന്ന് 107ഓളം പേര്‍ മരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.മക്കയിലെ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 00966125458000, 00966125496000

English summary
At least 150 pilgrims were killed on Thursday in a crush at Mina, outside the Muslim holy city of Mecca, where some two million people are performing the annual haj pilgrimage, Saudi Arabia's al-Ekhbariya television reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X