കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നു; സൂചന നല്‍കി സൗദി അറേബ്യ, ഖത്തറിനെ സഹായിക്കാന്‍ തയ്യാര്‍!!

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. ഖത്തറിനെ ബഹിഷ്‌കരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍ ചെയ്യുന്നത്.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് പ്രതിസന്ധിക്ക് അല്‍പ്പം അയവ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഖത്തറിനെതിരേ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച യുഎഇയും സൗദി അറേബ്യയും ബഹ്‌റൈനും കടുംപിടുത്തം ഒഴിവാക്കിയെന്നാണ് സൂചന. ഖത്തറിനെ വെറുതെ വിടുന്നുവെന്നും ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും സൗദി അറിയിച്ചു.

ഖത്തറിലേക്ക് മരുന്നുകളും മറ്റു സഹായ വസ്തുക്കളും അയക്കാന്‍ തയ്യാറാണെന്ന് സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈര്‍ പറഞ്ഞു. മന്ത്രി ഇങ്ങനെ പറഞ്ഞെന്ന് സ്‌കൈ ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് പ്രതിസന്ധി ഒരാഴ്ച പിന്നിടുമ്പോഴാണ് വിഷയത്തില്‍ വിട്ടുവീഴ്ചക്കുള്ള വഴികള്‍ തെളിയുന്നത്.

ഉപരോധം പ്രഖ്യാപിച്ചിട്ടില്ല

ഉപരോധം പ്രഖ്യാപിച്ചിട്ടില്ല

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചെന്ന വാര്‍ത്തകള്‍ ശരിയല്ല. ഖത്തറിനെ ബഹിഷ്‌കരിക്കുകയാണ് ജിസിസി രാജ്യങ്ങള്‍ ചെയ്യുന്നത്. തങ്ങളുടെ പരമാധികാരം ഉപയോഗിക്കുക മാത്രമാണ് സൗദിയും യുഎഇയും ബഹ്‌റൈനും ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.

മന്ത്രിയുടെ വാക്കുകളില്‍ അവ്യക്തത

മന്ത്രിയുടെ വാക്കുകളില്‍ അവ്യക്തത

ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി അന്താരാഷ്ട്ര തലത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കെയാണ് സൗദി മന്ത്രിയുടെ വിശദീകരണം. ഖത്തറിനെതിരേ ഉപരോധമില്ലെന്ന് മന്ത്രി പറയുമ്പോള്‍ തന്നെ ഖത്തറുമായുള്ള അതിര്‍ത്തി സൗദി അടച്ചിട്ടിരിക്കുകയാണ്. പക്ഷേ എന്ത് സാഹചര്യത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല.

ബഹിഷ്‌കരണം മാത്രം

ബഹിഷ്‌കരണം മാത്രം

ഖത്തറിലേക്കുള്ള വ്യോമ, നാവിക, കര മാര്‍ഗങ്ങള്‍ നിരോധിച്ച് ഈ മാസം അഞ്ചിനാണ് സൗദിയും യുഎഇയും ബഹ്‌റൈനും പ്രസ്താവന ഇറക്കിയത്. ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പക്ഷേ ഇപ്പോള്‍ സൗദി മന്ത്രി പറയുന്നത് ഉപരോധമില്ലെന്നും ബഹിഷ്‌കരണം മാത്രമാണെന്നുമാണ്.

അമേരിക്കയില്‍ ചര്‍ച്ച

അമേരിക്കയില്‍ ചര്‍ച്ച

അമേരിക്കയില്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ ജുബൈര്‍ ഖത്തറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്. ഖത്തറിനെതിരേ നടപടി സ്വീകരിക്കാനും അവരെ ഒറ്റപ്പെടുത്താനും തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

മന്ത്രി പറഞ്ഞത് ഇങ്ങനെ

മന്ത്രി പറഞ്ഞത് ഇങ്ങനെ

ഖത്തറിനെതിരേ ഉപരോധമില്ല. ഖത്തറിന് സ്വതന്ത്രമായി എവിടെയും പോകാം. തുറമുഖങ്ങള്‍ തുറന്നുകിടക്കുന്നു. വ്യോമ മേഖലയില്‍ തടസം കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം അദ്ദേഹം വിശദീകരിക്കുമ്പോള്‍ ടില്ലേഴ്‌സണ്‍ മൗനിയായി അടുത്തുണ്ടായിരുന്നു.

ഗള്‍ഫും ആയുധവും ചര്‍ച്ച

ഗള്‍ഫും ആയുധവും ചര്‍ച്ച

ഖത്തറിനെതിരായ ഉപരോധത്തില്‍ ഇളവ് നല്‍കണമെന്ന് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടിരുന്നു. ഇരുനേതാക്കളും നടത്തിയ ചര്‍ച്ചയിലും ഗള്‍ഫ് പ്രതിസന്ധിയായിരുന്നു പ്രധാന വിഷയം. കൂടാതെ അമേരിക്ക സൗദിക്ക് കൈമാറാമെന്ന പറഞ്ഞ ആയുധങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.

വ്യോമ നിരോധനം ഇങ്ങനെ

വ്യോമ നിരോധനം ഇങ്ങനെ

ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് മാത്രമാണ് സൗദിയുടെയും യുഎഇയുടെയും ബഹ്‌റൈന്റെയും വ്യോമമേഖല ഉപയോഗിക്കുന്നതിന് വിലക്കുള്ളത്. ഖത്തറില്‍ നിന്നുള്ള മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ സുഗമമായി പറക്കാം. അതിന് തങ്ങള്‍ തടസം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

തുറമുഖങ്ങള്‍ വഴി എവിടെയും പോകാം

തുറമുഖങ്ങള്‍ വഴി എവിടെയും പോകാം

അതുപോലെ തന്നെയാണ് തുറമുഖങ്ങളുടെയും കാര്യം. ഏത് രാജ്യത്തേക്ക് വേണമെങ്കിലും ഖത്തറിന് പോകാം. അതിന് തടസമില്ല. എന്നാല്‍ തങ്ങളുടെ ജലാതിര്‍ത്തി ഉപയോഗിക്കരുതെന്ന് മാത്രം. ഇത് ഉപരോധമല്ലെന്നും ബഹിഷ്‌കരണമാണെന്നും ജുബൈര്‍ വിശദീകരിച്ചു.

ഇസ്ലാമികമായി തെറ്റാണെന്ന് തുര്‍ക്കി

ഇസ്ലാമികമായി തെറ്റാണെന്ന് തുര്‍ക്കി

ഖത്തറിനെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഒരു സഹോദര രാഷ്ട്രത്തെ, അതും മുസ്ലിം രാഷ്ട്രത്തെ ഒറ്റപ്പെടുത്തുന്നത് ഇസ്ലാമികമായി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ഖത്തര്‍ വിഷയം ചര്‍ച്ച ചെയ്തു.

നയമാണ് പ്രശ്‌നം, ഖത്തര്‍ ജനതയല്ല

നയമാണ് പ്രശ്‌നം, ഖത്തര്‍ ജനതയല്ല

ഖത്തര്‍ ഭരണകൂടത്തിന്റെ നയത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നും ഖത്തര്‍ പൗരന്‍മാര്‍ക്ക് എതിരല്ലെന്നും യുഎഇ കാബിനറ്റ് പ്രസ്താവിച്ചു. ഭീകരരെ സഹായിക്കുന്ന നയം ഖത്തര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ഭീകരതയുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും യുഎഇ വ്യക്തമാക്കി.

English summary
Saudi Foreign Minister Adel Al Jubeir said his country was ready to provide food and medical aid to Qatar if needed, Sky News Arabia reported, a week after Riyadh and other Arab capitals cut ties with their Gulf neighbour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X