കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വിവാഹം ഇനി സ്വപ്‌നമോ?

  • By Neethu
Google Oneindia Malayalam News

റിയാദ്: മയക്കുമരുന്നിന്റെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന കുടുംബപ്രശ്‌നങ്ങളെ കുറക്കാന്‍ സൗദിയില്‍ പുതിയ നിയമം കൊണ്ടു വരുന്നു. വിവാഹത്തിനു മുന്‍പ് വധുവരന്മാരെ മയക്കുമരുന്ന് പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.

ആരോഗ്യമുള്ള ദാമ്പത്യ ജീവിതത്തെ വാര്‍ത്തെടുക്കുന്നതിനും മയക്കുമരുന്ന് ഉപയോഗം കൊണ്ട് ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയാനുമാണ് പുതിയ നിയമം. മയക്കുമരുന്നിന് അടിമകളായ ഭര്‍ത്താക്കന്‍മ്മാര്‍ ഭാര്യമാരെ കൊലപ്പെടുത്തുന്നത് സൗദ്യയില്‍ സ്ഥിരം സംഭവമായി കൊണ്ടിരിക്കുകയാണ്. കുടുംബത്തില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ യുവതലമുറയെ കൂടി മയക്കുമരുന്നിന് അടിമകളാക്കുന്നുണ്ട്.

husband-wife

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ നിയമം സൗദ്യയില്‍ നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. പരിശോധനക്കു ദിവസങ്ങള്‍ക്കു മുന്‍പ് മയക്കുമരുന്നിന്റെ ഉപയോഗം നിര്‍ത്തി ഉദ്യോഗസ്ഥരെ കബളിപ്പിക്കുകയാണ് ചെയ്യ്തിരുന്നത്.

പഴയ നിയമത്തിന്റെ അപാകതകളെ മറിക്കടന്നു കൊണ്ടാണ് പുതിയ നിയമം നടപ്പിലാക്കാന്‍ പോകുന്നത്. മയക്കുമരുന്നിന്റെ ഉപയോഗത്തെ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് സൗദിയുടെ ലക്ഷ്യം.

English summary
Saudi Arabia should start testing marrying couples for drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X