കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്കര്‍മാരെ തുരത്താന്‍ സൗദി പദ്ധതി തയ്യാറാക്കുന്നു!!!

Google Oneindia Malayalam News

സൗദി: രാജ്യത്ത് അടുത്തിടെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൈബര്‍ മേഖലയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ സൗദി ഒരുങ്ങുന്നു. ഹാക്കര്‍മാര്‍ സാധാരണ് ജനങ്ങള്‍ക്ക് പോലും ഭീഷണി സ്യഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ തിരിച്ചറിയുകയും തടയുകയും ഡാറ്റ വീണ്ടെടുക്കുകയും ചെയ്യുന്ന ഏജന്‍സികള്‍ക്ക് സൈബര്‍ ആക്രമണങ്ങള്‍ തടയുവാനുള്ള ചുമതല കൊടുക്കുവാനാണ് സര്‍ക്കാര്‍ പദ്ദതി തയ്യാറാക്കുന്നത്.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സൗദിയിലെ ചില സര്‍ക്കാര്‍ സൈറ്റുകള്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ പ്രവര്‍ത്തനം മുടക്കാന്‍ സാധിച്ചതല്ലാതെ രേഖകള്‍ ചോര്‍ത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചില്ലെന്നാണ് സൗദിയുടെ വിശദീകരണം.

hacker

സൈബര്‍ സുരക്ഷയ്ക്കായുള്ള തുകയില്‍ 5 ശതമാനത്തിന്റെ വര്‍ദ്ദനവു വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഏതാണ്ട് 37 ബില്യണ്‍ ഡോളറാണ് ഈ ഇനത്തില്‍ സൗദി ചിലവഴിക്കുന്നത്.

English summary
Saudi Arabia to strengthen defences against cyberattacks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X