കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമന് മുന്നില്‍ സൗദി അറേബ്യ തോറ്റു! സൈബര്‍ ആക്രമണത്തില്‍ അടിപതറി സൗദി

  • By Meera Balan
Google Oneindia Malayalam News

റിയാദ്: വ്യോമാക്രമണത്തിലൂടെ സൗദി അറേബ്യ യെമനെ നിലംപരിശാക്കുമ്പോള്‍ അപ്രതീക്ഷിതമായ സൈബര്‍ ആക്രമണത്തിലൂടെ സൗദിയെ മുട്ടുകുത്തിയ്ക്കുകയാണ് യെമന്‍. യെമന്‍ സൈബര്‍ ആര്‍മിയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിലെ സെര്‍വറുകള്‍ ഹാക്ക് ചെയ്തത്. വിദേശകാര്യ മന്ത്രാലയത്തിലേത് ഉള്‍പ്പടെ മുപ്പതിനായരത്തോളം കമ്പ്യൂട്ടറുകളെ നിയന്ത്രിയ്ക്കാന്‍ ഇപ്പോള്‍ യെമന് കഴിയുമത്രേ.

വിവിധ കമ്പ്യൂട്ടറുകളില്‍ നിന്നും ചോര്‍ത്തിയ സൗദി ചാരന്‍മാരുടേയും പ്രത്യേക ദൗത്യ സംഘങ്ങളുടേയും നയതന്ത്ര പ്രതിനിധികളുടേയും വിവരങ്ങള്‍ യെമന്‍ പുറത്ത് വിട്ടു. വിദേശകാര്യ വിഭാഗത്തിന്‍റെ കന്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതായി സൗദിയും സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി സര്‍ക്കാരിന്‍റെ ആയിരത്തിലേറെ നിര്‍ണായക വിവരങ്ങളാണ് യെമന്‍ ഹാക്കര്‍മാര്‍ തട്ടിയെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Cyber Attack

സൗദി വിദേശകാര്യ മന്ത്രലായം, പ്രതിരോധം, ആഭ്യന്തരം എന്നീ വകുപ്പുകളിലെ മുപ്പതിനായിരം കമ്പ്യൂട്ടറുകളെ തങ്ങള്‍ക്ക് നിയന്ത്രിയ്ക്കാന്‍ കഴിയുമെന്നും അവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്നും യെമന്‍ അവകാശപ്പെടുന്നു. ഇക്കാര്യം വിശ്വസനീയമാക്കുന്നതിന് വേണ്ടിയാണ് ഹാക്ക് ചെയ്ത വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് . ഏപ്രിലില്‍ സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഹായത്ത് ദിനപത്രം ഹാക്ക് ചെയ്തായിരുന്നു യെമന്‍ സൈബര്‍ ആര്‍മി മാധ്യമങ്ങളില്‍ ഇടം നേടിയത് .

English summary
Riyadh confirms hacking of Foreign Ministry servers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X