കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ കാണാതായ രണ്ടര വയസുകാരിയെ കണ്ടെത്തി, ഒരു കോടി രൂപ ആര്‍ക്ക് കിട്ടും?

Google Oneindia Malayalam News

റിയാദ്: റിയാദിലെ ആശുപത്രിയില്‍ നിന്നും അഞ്ജാതന്‍ തട്ടിക്കൊണ്ട് പോയ രണ്ടര വയസുകാരിയെ കണ്ടെത്തി. കഴിഞ്ഞയാഴ്ചയാണ് ദൗരി അല്‍ ഖാല്‍ദി എന്ന പെണ്‍കുട്ടിയെ കാണാതായത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെയുള്ള നവമാധ്യമങ്ങളും കുട്ടിയുടെ തിരച്ചിലില്‍ പങ്കാളിയായി. കുട്ടിയെ തിരഞ്ഞിറങ്ങിയ എല്ലാവര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഒടുവില്‍ ലഭിച്ചത് .

ജൗരിയെ തട്ടിക്കൊണ്ട് പോയ യുവാവും കൂട്ടാളികളും പൊലീസ് പിടിയിലായിട്ടുണ്ട് . ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാവാണ് കുട്ടിയെ തട്ടിയെടുത്തത് . എത്ത്യോപ്യക്കാരിയായ 30കാരിയ്‌ക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്. സിറിയക്കാരനായ മറ്റൊരു സഹായിയും കുട്ടിയ്ക്കുണ്ടായിരുന്നു .

Jouri, Ali, Khan

ആശുപത്രി ജീവനക്കാരില്‍ നിന്നും സുരക്ഷാ ക്യാമറയില്‍ നിന്നും ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളുമാണ് അന്വേഷണത്തിന് ഏറെ സഹായിച്ചതെന്ന് കേണല്‍ ഫവാസ് അല്‍ മിമാന്‍ പറഞ്ഞു . ജൗരി പൂര്‍ണ ആരോഗ്യത്തിലാണെന്നും പരിശോധനയ്ക്ക് വിധേയയാക്കിയെന്നും പൊലീസ് അറിയിച് ചു. ജൗരിയെപ്പറ്റി വിവരം നല്‍കുന്നവര്‍ക്ക് 10ലക്ഷം സൗദി റിയാല്‍ പ്രതിഫലം (1.77 കോടിയിലധികം ഇന്ത്യന്‍ രൂപ) നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ കണ്ടെത്തിയത് .

English summary
Saudi cops find child abducted last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X