കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെയും യുഎഇയെയും വെട്ടിലാക്കി ഖത്തര്‍; തെളിവുകള്‍ നിരത്തി, അമേരിക്കയ്ക്ക് ബോധ്യം!!

ആഗോളതലത്തില്‍ നടത്തിയ പല ആക്രമണങ്ങള്‍ക്കും പിന്നില്‍ സൗദി ബന്ധമുള്ളവരായിരുന്നുവെന്ന് തെളിഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തറും സൗദി അറേബ്യന്‍ സഖ്യവും തമ്മിലുള്ള പ്രശ്‌നം തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു. ഖത്തറിനെ വരുതിയിലാക്കാന്‍ ഇതുവരെ സൗദിക്കും യുഎഇക്കും സാധിച്ചിട്ടില്ല. അമേരിക്കയാകട്ടെ സൗദിയുടെ വാദം പൂര്‍ണമായും അംഗീകരിച്ചിട്ടുമില്ല. എന്താണ് ഇതിനെല്ലാം കാരണം.

ഖത്തറിനെതിരേ സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും ഉപരോധം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമായും ഉന്നയിച്ചിരുന്ന വാദം ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നു എന്നതായിരുന്നു. ഖത്തറിനെ ഒതുക്കാനും അമേരിക്കയെ തങ്ങളുടെ പക്ഷം ചേര്‍ക്കാനുമായിരുന്നു സൗദി സഖ്യത്തിന്റെ ഈ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സത്യത്തില്‍ എന്താണ് നടക്കുന്നത്

സത്യത്തില്‍ എന്താണ് നടക്കുന്നത്

സത്യത്തില്‍ സൗദി സഖ്യമാണോ ഖത്തറാണോ ഭീകവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നത്. അറബ് ലോകത്തെ സായുധ സംഘങ്ങളെ പിന്തുണച്ചത് ആരാണ്. ഈ ചോദ്യങ്ങള്‍ക്ക് അമേരിക്കയുടെ കൈയിലും വ്യക്തമായ കണക്കുണ്ട്.

സൗദിയുടെ കുറിക്ക് കൊള്ളുന്നു

സൗദിയുടെ കുറിക്ക് കൊള്ളുന്നു

ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രത്യേക പ്രതിനിധിയും ഉപദേഷ്ടാവുമായ മുത്‌ലഖ് മജീദ് അല്‍ ഖഹ്താനി ഇക്കാര്യം വിശദീകരിക്കുകയാണിവിടെ. വാള്‍സ്ട്രീറ്റ് ജേണലില്‍ അദ്ദേഹം നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ സൗദിയുടെ കുറിക്ക് കൊള്ളുന്നതാണ്.

ഖത്തറിനെ ബലി കൊടുക്കാന്‍

ഖത്തറിനെ ബലി കൊടുക്കാന്‍

ഖത്തറിനെ ബലി കൊടുത്ത് അമേരിക്കയുടെ പിന്തുണ നേടുകയായിരുന്നു സൗദിയുടെയും യുഎഇയുടെയും ലക്ഷ്യമെന്ന് ഖഹ്താനി പറയുന്നു. ഖത്തറിനെ ഒതുക്കാന്‍ അവര്‍ നോക്കി, ഖത്തറിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കാനും അവര്‍ ശ്രമിച്ചു.

എല്ലാം പരാജയം

എല്ലാം പരാജയം

ഈ മൂന്ന് കാര്യങ്ങളിലും സൗദിയും യുഎഇയും പരാജയപ്പെട്ടെന്ന് ഖഹ്താനി ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ നടത്തിയ പല ആക്രമണങ്ങള്‍ക്കും പിന്നില്‍ സൗദി ബന്ധമുള്ളവരായിരുന്നുവെന്ന് തെളിഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു.

15 പേരും സൗദിക്കാര്‍

15 പേരും സൗദിക്കാര്‍

2001ല്‍ അമേരിക്കയില്‍ ആക്രമണം നടത്തിയ സംഘത്തില്‍ 19 പേരാണുണ്ടായിരുന്നത്. ഇതില്‍ 15 പേരും സൗദിക്കാരായിരുന്നു. വിമാനം റാഞ്ചി ലോകവ്യാപാര നിലയവും പെന്റഗണും ആക്രമിക്കുകയായിരുന്നു ഈ സംഘം.

 ഐസിസിലും സൗദിക്കാര്‍

ഐസിസിലും സൗദിക്കാര്‍

ആഗോള ഭീകര സംഘമായ ഐസിസില്‍ ആയിരക്കണക്കിന് സൗദി പൗരന്മാരാണ് ചേര്‍ന്നത്. ഐസിസില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള സായുധ സംഘങ്ങളിലും സൗദിക്കാര്‍ കൂടുതലാണ്. ഇക്കാര്യം അമേരിക്കക്കും വ്യക്തമായി അറിയാമെന്നും ഖഹ്താനി പറയുന്നു.

ഐസിസിന്റെ സ്‌കൂളുകള്‍

ഐസിസിന്റെ സ്‌കൂളുകള്‍

ഐസിസിന്റെ സ്‌കൂളുകളില്‍ ഉപയോഗിച്ചിരുന്നത് സൗദി അറേബ്യയിലെ ടെക്‌സ്റ്റ് ബുക്കുകളായിരുന്നു. സിറിയയിലെ റഖയിലും മറ്റും ഐസിസ് സ്‌കൂളുകള്‍ നിലവിലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നതാണ്.

അമേരിക്കയുടെ പട്ടിക ഇങ്ങനെ

അമേരിക്കയുടെ പട്ടിക ഇങ്ങനെ

മാത്രമല്ല, അമേരിക്കന്‍ വിദേശകാര്യ വകുപ്പ് നിരവധി ഭീകര സംഘടനകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ അമ്പതിലധികം സംഘടനകള്‍ക്ക് പണം നല്‍കുന്നത് സൗദി പൗരന്‍മാരാണെന്നും ഖഹ്താനി ആരോപിച്ചു.

യുഎഇയും മോശമല്ല

യുഎഇയും മോശമല്ല

സൗദിയെ പോലെ തന്നെയാണ് ഇക്കാര്യത്തില്‍ യുഎഇയുടെയും പ്രവര്‍ത്തനങ്ങള്‍. 2001ലെ അമേരിക്കന്‍ ആക്രമണത്തില്‍ ഇമറാത്തികളും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതാണ്.

പണം നല്‍കിയത് യുഎഇ

പണം നല്‍കിയത് യുഎഇ

യുഎഇയില്‍ നിന്നാണ് 2001ലെ ആക്രമണത്തിനെത്തിയവര്‍ക്ക് പണം കാര്യമായും എത്തിയതെന്ന് അമേരിക്കന്‍ ഭരണകൂടം നിയമിച്ച കമ്മീഷന്‍ കണ്ടെത്തിയതാണ്. ഇത്രയും കാര്യങ്ങള്‍ സൗദിക്കും യുഎഇക്കും എതിരാണ്.

ചര്‍ച്ചയ്ക്ക് തയ്യാറാണ്

ചര്‍ച്ചയ്ക്ക് തയ്യാറാണ്

പക്ഷേ അവര്‍ ആരോപിക്കുന്നു ഖത്തറാണ് ഭീകരവാദത്തെ പിന്തുണയ്ക്കുന്നതെന്ന്. ഇതെങ്ങനെ ശരിയാകുമെന്നും ഖഹ്താനി ചോദിക്കുന്നു. എങ്കിലും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഖഹ്താനി പറഞ്ഞു. ഖത്തര്‍ ആര്‍ക്കും കീഴ്‌പ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Saudi-led siege can’t bring Qatar to its knees: Senior official,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X