കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാനിലും സാധാരണക്കാരെ കൊന്നൊടുക്കി സൗദി, യെമനില്‍ വ്യോമാക്രമണത്തില്‍ മരിച്ചത് 30 പേര്‍

Google Oneindia Malayalam News

സനാ: ഹൂതി വിമതര്‍ക്ക് നേരെ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ യെമനിലെ ഒരു ചന്തയ്ക്ക് നേര്‍ക്ക് യെമന്‍ നടത്തിയ ആക്രമണത്തിലാണ് 30 പേര്‍ കൊല്ലപ്പെട്ടത്. മരിച്ചവരിലേറെയും സാധാരണക്കാരാണ് . ഞായറാഴ്ചയാണ് സൗദി ആക്രമണം നടത്തിയത്. മാര്‍ച്ച് മുതല്‍ സൗദിയും സഖ്യകക്ഷികളും യെമനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മൂവായിരം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ആക്രമണത്തെത്തുടര്‍ന്ന് ഹൂത്തി വിമതര്‍ സൗദി സൈനിക പോസ്റ്റിലേയ്ക്ക് റോക്കറ്റ് ആക്രമണം നടത്തിയതായും വിവരമുണ്ട്. നജ്രാനിലെ മിലിട്ടറി എയര്‍പോര്‍ട്ടിന് നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. 30 പേര്‍ കൊല്ലപ്പെട്ട വ്യോമാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരിക്കേറ്റവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല.

Yemen

വിമതരുടെ നിയന്ത്രണത്തിലുള്ള സബാ വാര്‍ത്ത ഏജന്‍സിയാണ് 30പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റംസാന്‍ നോമ്പ് കണക്കിലെടുത്ത് ഇരു കൂട്ടരും ആക്രമണം അവസാനിപ്പിയ്ക്കണമെന്ന് ഐക്യരാഷ്ട്ര സഭ നിരന്തരം അഭ്യര്‍ത്ഥിയ്ക്കുന്നുണ്ട്. മാര്‍ച്ചിലാണ് സൗദി യെമനെതിരെ വ്യോമാക്രമണം തുടങ്ങിയത്.

English summary
Saudi-led strikes kill 30 in northern Yemen, Houthis say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X