കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: ഗള്‍ഫ് പ്രതിസന്ധിക്കിടെ ഭീകരരും; സൗദി അറേബ്യയില്‍ ആക്രമണം; മേജര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മേഖലയിലേക്ക് ഇറാന്‍ രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ആക്രമണം.

  • By Ashif
Google Oneindia Malayalam News

റിയാദ്: ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിയെ തുടര്‍ന്ന് അറബ് ലോകത്ത് അനിശ്ചിതത്വം നിലനില്‍ക്കവെ ഭീകരര്‍ കരുത്താര്‍ജിക്കുന്നു. അവസരം മുതലെടുത്ത് ശക്തമായ ആക്രമണം നടത്തുകയാണവര്‍. സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ ആക്രമണത്തില്‍ മേജര്‍ കൊല്ലപ്പെട്ടു.

ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഭരണകൂടം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലാണ് സൈനികര്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. മേഖലയിലേക്ക് ഇറാന്‍ രണ്ട് യുദ്ധക്കപ്പലുകള്‍ അയച്ചിട്ടുണ്ട്. ഈ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ആക്രമണം.

ഞെട്ടിച്ച ആക്രമണം

ഞെട്ടിച്ച ആക്രമണം

അല്‍ അവാമിയ്യയിലെ മസൗറ ജില്ലയിലാണ് സൈനികര്‍ക്കെതിരേ ആക്രമണമുണ്ടായത്. ഉദ്യോഗസ്ഥര്‍ ജോലിയുടെ ഭാഗമായി മേഖലയില്‍ എത്തിയതായിരുന്നു. ഈ സമയം പൊടുന്നനെ ആക്രണമുണ്ടാകുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൊല്ലപ്പെട്ടത് മേജര്‍ താരിഖ്

കൊല്ലപ്പെട്ടത് മേജര്‍ താരിഖ്

മേജര്‍ താരിഖ് ബിന്‍ അബ്ദുല്‍ ലത്തീഫ് അല്‍ അല്ലാഖിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ മറ്റു രണ്ട് ഓഫീസര്‍മാര്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. അടുത്തിടെയായി ഈ മേഖലയില്‍ നിരന്തരം ആക്രമണം നടക്കുന്നുണ്ട്.

സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം

സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമണം

മേഖലയില്‍ പട്രോളിങ് നടത്തുന്ന സൈനികരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തുന്നത്. ആക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തില്‍ രണ്ടു വയസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.

 വിദേശികളും ഇരകള്‍

വിദേശികളും ഇരകള്‍

ഈ മേഖലയില്‍ ജോലിക്കെത്തിയ വിദേശികളെ ലക്ഷ്യമിട്ടും ആക്രമണം തുടരുന്നുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി ജോലിയിലേര്‍പ്പെട്ട വിദേശികള്‍ക്ക് നേരെയാണ് കഴിഞ്ഞ മാസം ആക്രമണം ഉണ്ടായത്. ഇതില്‍ ഒരു പാകിസ്താനിയും കൊല്ലപ്പെട്ടിരുന്നു.

വീടുകള്‍ സൈന്യം പൊളിക്കുന്നു

വീടുകള്‍ സൈന്യം പൊളിക്കുന്നു

ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ ആശങ്കയോടെയാണ് കഴിയുന്നത്. കമ്പനികളിലെ കൂറ്റന്‍ ഉപകരണങ്ങളും ബോംബ് വച്ച് തകര്‍ക്കാറുണ്ട്. മേഖലയിലെ ആളൊഴിഞ്ഞ വീടുകള്‍ സൈന്യം പൊളിച്ചൊഴിവാക്കുന്നുണ്ട്.

അക്രമികള്‍ ഒളിച്ചിരിക്കുന്നു

അക്രമികള്‍ ഒളിച്ചിരിക്കുന്നു

ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളില്‍ അക്രമികള്‍ ഒളിച്ചിരിപ്പുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ വ്യാപകമായി വളര്‍ന്നുവരുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറയുന്നു. ഒരുഭാഗത്ത് രാജ്യം ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടവെയാണ് ഇത്തരം ആക്രമണങ്ങള്‍.

കൊല്ലപ്പെട്ടത് 10 പേര്‍

കൊല്ലപ്പെട്ടത് 10 പേര്‍

സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ ആക്രമണം ഉണ്ടായ ഉടനെ കൂടുതല്‍ സൈനികര്‍ മേഖലയിലെത്തി. ഈ സമയം വ്യാപക വെടിവയ്പ്പുണ്ടായി. അതിനിടെയാണ് മേജര്‍ കൊല്ലപ്പെട്ടത്. അടുത്തിടെയായി ഖത്തീഫിലുണ്ടായ ആക്രമണത്തില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യക്കാരന്റെ നില ഗുരുതരം

ഇന്ത്യക്കാരന്റെ നില ഗുരുതരം

അടുത്തിടെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യാക്കാരന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേഖലയില്‍ വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ സൗദി ഭരണകൂടം ലക്ഷ്യമിടുന്നുണ്ട്. ഇത് തടയുകയാണ് അക്രമികളുടെ ലക്ഷ്യം.

കുവൈത്തും പാകിസ്താനും

കുവൈത്തും പാകിസ്താനും

അതേസമയം, ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തിന് പുറമെ പാകിസ്താനും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫ് തിങ്കളാഴ്ച വൈകീട്ട് സൗദിയിലെത്തും. കുവൈത്ത് അമീറിന്റെ ശ്രമം പൂര്‍ണ വിജയത്തിലെത്താന്‍ സാധിക്കാത്ത പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഇടപെടല്‍.

ഖത്തറുമായി ചര്‍ച്ച

ഖത്തറുമായി ചര്‍ച്ച

സൗദി അറേബ്യയിലെത്തുന്ന നവാസ് ശെരീഫ് ഇവിടുത്തെ ചര്‍ച്ചയ്ക്ക് ശേഷം ഖത്തറിലേക്ക് പോകുമെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പാകിസ്താന്റെ ഇടപെടല്‍ ഫലം കണ്ടില്ലെങ്കില്‍ ഗള്‍ഫ് പ്രതിസന്ധി മറ്റൊരു വഴിക്ക് നീങ്ങും. മാത്രമല്ല, ഖത്തര്‍ ജിസിസി വിട്ടേക്കുമെന്ന സൂചനയുണ്ട്.

English summary
A Saudi officer was killed and two others were injured when their patrol car was targeted by an Improvised Explosive Device (IED) in Qatif in Saudi Arabia's Eastern Province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X