കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലേക്ക് സൈന്യത്തെ അയക്കുമെന്ന് തുര്‍ക്കി; മുഖത്തടിച്ച മറുപടിയുമായി സൗദി, അടുപ്പിക്കില്ല!!

ഖത്തറിലേക്ക് 5000 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് തുര്‍ക്കി എത്തിച്ചിട്ടുള്ളത്. തങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായിച്ച രാജ്യമാണ് ഖത്തറെന്നും അവര്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് ബാധ്യതയാണെ

  • By Ashif
Google Oneindia Malayalam News

റിയാദ്: ഖത്തറിലേക്ക് സൈന്യത്തെ അയക്കാന്‍ തീരുമാനിച്ച തുര്‍ക്കി, സൗദിയിലേക്കും സൈന്യത്തെ അയക്കുമെന്ന് സൂചന നല്‍കി. ഇക്കാര്യം നേരത്തെ പരിഗണനയിലിരുന്നതാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ യൂറോപ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ ഇതിന് സൗദി അറേബ്യ ശക്തമായ മറുപടിയാണ് നല്‍കിയത്.

സൗദി അറേബ്യയില്‍ സൈനിക താവളം സ്ഥാപിക്കാനുള്ള തുര്‍ക്കിയുടെ നീക്കം നടക്കില്ലെന്ന് സൗദി സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയുടെ വാഗ്ദാനം തങ്ങള്‍ തള്ളിക്കളയുന്നു. അങ്കാറയുടെ മോഹം നടക്കില്ലെന്നും മാധ്യമം വിശദീകരിച്ചു.

വിദേശ സൈന്യം ആവശ്യമില്ല

വിദേശ സൈന്യം ആവശ്യമില്ല

സൗദിയുടെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ എസ്പിഎ ആണ് തുര്‍ക്കിയുടെ വാഗ്ദാനം തള്ളിയത്. ഖത്തറിലുള്ളത് പോലെ സൗദിയില്‍ തുര്‍ക്കി സൈന്യം ആവശ്യമില്ലെന്ന് സൗദി വ്യക്തമാക്കി. തങ്ങളുടെ സൈന്യം മതിയായ ശേഷിയും കഴിവും ഉള്ളവരാണെന്നും സൗദി അറിയിച്ചു.

എര്‍ദോഗാന്‍ പറഞ്ഞത്

എര്‍ദോഗാന്‍ പറഞ്ഞത്

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ കഴിഞ്ഞദിവസം പോര്‍ചുഗീസ് മാധ്യമമായ ആര്‍ടിപിക്ക് നല്‍കിയ അഭിമുഖത്തിലാണ് സൗദിയില്‍ സൈനിക താവളം സ്ഥാപിക്കാന്‍ തുര്‍ക്കി സന്നദ്ധമാണെന്ന് അറിയിച്ചത്. 2014ല്‍ ഖത്തറില്‍ സൈനിക താവളം നിര്‍മിക്കാന്‍ തുടങ്ങിയ ഉടനെ തന്നെയാണ് സൗദിയോടും തുര്‍ക്കി ഇക്കാര്യം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

സല്‍മാന്‍ രാജാവുമായി ചര്‍ച്ച ചെയ്തു

സല്‍മാന്‍ രാജാവുമായി ചര്‍ച്ച ചെയ്തു

സല്‍മാന്‍ രാജാവുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. അനിയോജ്യമായ സമയം സൗദിയില്‍ തുര്‍ക്കിയുടെ സൈനികതാവളം വരും. ഇക്കാര്യം പരിഗണിക്കാമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്. പക്ഷേ, അവര്‍ മുന്നോട്ട് വന്നിട്ടില്ലെന്നും എര്‍ദോഗാന്‍ പറഞ്ഞു.

ഗള്‍ഫ് പ്രതിസന്ധിക്കിടെ തുര്‍ക്കി

ഗള്‍ഫ് പ്രതിസന്ധിക്കിടെ തുര്‍ക്കി

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരിക്കെയാണ് മേഖലയിലെക്ക് സൈന്യത്തെ അയക്കാന്‍ തുര്‍ക്കി നോട്ടമിടുന്നത്. ഖത്തറിലേക്ക് സൈന്യത്തെ അയക്കുമെന്ന് കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് തുര്‍ക്കി പാര്‍ലമെന്റ് അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്.

 3000 സൈനികര്‍ വരുന്നു

3000 സൈനികര്‍ വരുന്നു

ഖത്തറിലേക്ക് 3000 സൈനികരെയാണ് തുര്‍ക്കി അയക്കുക. ഇവരുടെ സൈനിക താവളം 2014 മുതല്‍ പണി ആരംഭിച്ചിരുന്നു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മേഖലയുടെ സുരക്ഷക്കെന്ന പേരില്‍ തുര്‍ക്കി സൈന്യം ഖത്തറിലെത്തുന്നത്.

സൗദിക്കെന്തിനാ തുര്‍ക്കി സൈന്യം

സൗദിക്കെന്തിനാ തുര്‍ക്കി സൈന്യം

ഇതിന് പിന്നാലെയാണ് സൗദിയിലേക്കും സൈന്യത്തെ അയക്കുമെന്ന് എര്‍ദോഗാന്‍ പറഞ്ഞത്. ഇക്കാര്യം നടക്കില്ലെന്ന് സൗദി ഉന്നത വൃത്തങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയിലൂടെ പ്രതികരിക്കുകയും ചെയ്തു. പേര് വെളിപ്പെടുത്താത്ത സൗദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഔദ്യോഗിക മാധ്യമം നിലപാട് വ്യക്തമാക്കിയത്.

വിദേശ സൈനികരുടെ വരവ്

വിദേശ സൈനികരുടെ വരവ്

ഗള്‍ഫ് പ്രതിസന്ധി ഉടലെടുത്ത ശേഷം വിദേശ സൈനികര്‍ മേഖലയിലേക്ക് വരുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. തുര്‍ക്കി സൈന്യം ഖത്തറില്‍ എത്തുമെന്ന് അറിയിച്ചു. അമേരിക്കന്‍ സൈന്യം നേരത്തെ ഖത്തറിലുണ്ട്. അതിന് പിന്നാലെ പാകിസ്താന്‍ സൈന്യവും വരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പാകിസ്താന്റെ നിലപാട്

പാകിസ്താന്റെ നിലപാട്

എന്നാല്‍ പാകിസ്താന്‍ സൈന്യം ഗള്‍ഫിലേക്ക് വരുന്നത് സംബന്ധിച്ച് തുര്‍ക്കി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം പിന്നീട് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. അടിസ്ഥാന രഹിതമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്ന് പാകിസ്താന്‍ വിശദീകരിച്ചു.

തുര്‍ക്കി ഖത്തറിനൊപ്പം

തുര്‍ക്കി ഖത്തറിനൊപ്പം

അതേസമയം, ഗള്‍ഫ് പ്രതിസന്ധിയില്‍ തുര്‍ക്കി ഖത്തറിനൊപ്പമാണ്. അവര്‍ തുടക്കത്തില്‍ തന്നെ ഖത്തറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെ തുര്‍ക്കി ഖത്തറിലേക്ക് ഭക്ഷ്യ വസ്തുക്കള്‍ അയക്കുകയും ചെയ്തു.

5000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അയച്ചു

5000 ടണ്‍ ഭക്ഷ്യവസ്തുക്കള്‍ അയച്ചു

ഖത്തറിലേക്ക് 5000 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് തുര്‍ക്കി എത്തിച്ചിട്ടുള്ളത്. തങ്ങള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ സഹായിച്ച രാജ്യമാണ് ഖത്തറെന്നും അവര്‍ക്ക് പ്രശ്‌നമുണ്ടാകുമ്പോള്‍ കൂടെ നില്‍ക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്നും തുര്‍ക്കി പറയുന്നു.ഇപ്പോള്‍ വിമാനത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ അയച്ചത്. ഇനി കപ്പല്‍ വഴിയും അയക്കുമെന്ന് തുര്‍ക്കി അറിയിച്ചു. ഈ നടപടി സൗദിയുടെ ഉപരോധം തകര്‍ക്കുന്നതാണ്. അതുകൊണ്ടാണ് സൗദി ശക്തമായ നിലയില്‍ തുര്‍ക്കിയോട് പ്രതികരിച്ചത്.

English summary
Saudi Arabia has rejected an offer from Turkey to build a military base in the kingdom, saying it "cannot allow" Ankara to establish such a facility on its territories, according to state-run media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X