കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ നടക്കുന്നത് സൗദിയുടെ 'തോന്നിവാസം', യുഎന്‍ പറഞ്ഞിട്ടും കാര്യമില്ല

  • By Meera Balan
Google Oneindia Malayalam News

സനാ: യെമനില്‍ സമാധാനം പുനസ്ഥാപിയ്ക്കണമെന്ന യുഎന്നിന്റെ ആഹ്വാനം വെറുതെയയായി. രാജ്യത്ത് ശക്തമായ വ്യോമാക്രമണം തുടരുകയാണ് സൗദി. പ്രസിഡന്റ് അബ്ദുറഹ്ഹ് മന്‍സൂര്‍ ഹാദി അനുകൂല സൈന്യവും ഹൂദി വിമതരും തമ്മില്‍ തായേസ് പട്ടണത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു.

അതേ സമയം സദായിലും സനായിലും ശക്തമായ വ്യോമാക്രമണം നടത്തുകയാണ് സൗദി. 12ല്‍ അധികം യെമനികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. യുദ്ധത്തിന്റെ 23ാം ദിവസം പിന്നിടുമ്പോള്‍ വ്യോമാക്രമണം കൂടുതല്‍ ശക്തമാക്കുകയാണ് സൗദി. യുഎന്‍ മുന്നറിയിപ്പ് പോലും അവഗണിച്ചാണ് സൗദിയുടെ ആക്രമണം.

Yemen

അല്‍ഖ്വയ്ദ തീവ്രവാദികള്‍ രാജ്യത്തെ പല നഗരങ്ങളും പിടിച്ചടക്കിയതായ് സ്ഥിരീകരിയ്ക്കാത്ത വിവരങ്ങളുണ്ട്. മന്‍സൂര്‍ ഹാദിയെ വീണ്ടും അധികാരത്തില്‍ എത്തിയ്ക്കുന്നതിനും വിമതരെ ഒഴിവാക്കി ഭരണം പിടിച്ചെടുക്കുന്നതിനും വേണ്ടുി 23 ദിവസത്തിലേറെയായി സൗദി രാജ്യത്ത് വ്യോമാക്രമണം നടത്തുകയാണ്.

വിമതര്‍ക്ക് നേരെ മാത്രമേ ആക്രമണം ഉണ്ടാകൂം എന്ന് സൗദി മുന്‍പ് പറഞ്ഞിരുന്നുവെങ്കിലും ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. അമേരിയ്ക്കയുടെ പിന്തുണയോടെ മാര്‍ച്ച് 26 മുതലാണ് അറബ് രാജ്യങ്ങള്‍ യെമനെതിരെ യുദ്ധം തുടങ്ങിയത്.

English summary
Saudi Warplanes Resume Air Raids against Yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X