കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തിനെ വെല്ലുന്ന പക്ഷിക്കടത്ത് രണ്ട് സൗദിക്കാര്‍ അറസ്റ്റില്‍

Google Oneindia Malayalam News

റിയാദ്: പക്ഷികളെ കടത്തിയതിന് രണ്ട് സൗദി യുവാക്കള്‍ അറസ്റ്റിലായി. ബഹ്‌റിനില്‍ നിന്നും പക്ഷികളെ കടത്തിയതിനാണ് യുവാക്കള്‍ അറസ്റ്റിലായത്. പിക് അപ് വാനിനുള്ളില്‍ പക്ഷികളെ രഹസ്യമായി സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. സൗദി കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പക്ഷിക്കടത്ത് പിടികൂടിയത്.

വിവിധ ഇനത്തിലുള്ള 674 പക്ഷികളെയാണ് കടത്തിയത്. വാനിനുള്ളില്‍ രഹസ്യമായി തടികൊണ്ട് ഉണ്ടാക്കിയ പെട്ടിയ്ക്കുള്ളില്‍ പക്ഷികളെ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു. വളര്‍ത്ത് പക്ഷികള്‍ക്ക് ഏറെ പ്രിയമുള്ള രാജ്യമാണ് സൗദി. പക്ഷേ ഇവയെ വളര്‍ത്തുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഒക്കെയുണ്ടെന്നാണ് കേട്ടറിവ്.

Saudi Arabia

പക്ഷികളെ സുരക്ഷിതമായി എത്തിയ്ക്കുന്നതിന് വേണ്ടി അവയെ സൂക്ഷിച്ചിരുന്ന പെട്ടിയില്‍ ഫാനും ഘടിപ്പിച്ചിരുന്നു. രണ്ട് യുവാക്കളേയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. പക്ഷികളേയും പിടിച്ചെടുത്തു.

English summary
Saudi customs authorities seized 674 birds smuggled from nearby Bahrain inside a van at King Fahd Causeway, newspapers reported on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X