കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവദമ്പതികള്‍ ഭക്ഷണം വിളമ്പിയത് 4000 അഭയാര്‍ഥികള്‍ക്ക്!

  • By Muralidharan
Google Oneindia Malayalam News

തുര്‍ക്കിയില്‍ നിന്നുള്ള നവദമ്പതികള്‍ വിവാഹ സദ്യയുണ്ടത് നാലായിരത്തോളം അഭയാര്‍ഥികള്‍ക്കൊപ്പം. സിറിയന്‍ അതിര്‍ത്തിയിലുള്ള കിലിസില്‍ വിവാഹിതരായ ഫെത്തുള്ളയും ഇസ്ര പാലറ്റുമാണ് വിവാഹദിവസം വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ചത്. സിറിയന്‍ അഭയാര്‍ഥികള്‍ ധാരാളമായി തമ്പടിച്ചിട്ടുള്ള സ്ഥലമാണ് കിലിസ്.

രണ്ടും മൂന്നും ദിവസം നീളുന്ന ആഘോഷങ്ങളാണ് തുര്‍ക്കിയിലെ വിവാഹങ്ങളുടെ പതിവ്. എന്നാല്‍ തങ്ങള്‍ക്ക് ഇത്തരം ആഘോഷം വേണ്ട എന്നായിരുന്നു ഈ ദമ്പതികളുടെ തീരുമാനം. പകരം കിലിസ് പട്ടണത്തിന് ചുറ്റുമുള്ള നാലായിരത്തോളം വരുന്ന അഭയാര്‍ഥികള്‍ക്കൊപ്പം മതി ആഘോഷമെന്ന് തീരുമാനിച്ചു.

capture

വിവാഹച്ചെലവില്‍ നിന്നും മിച്ചം വെച്ച പണം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കിംസെ യോക് മു എന്ന സേവനസംഘടനയ്ക്ക് കൈമാറിയത്. വരന്റെ പിതാവ് അലിയുടെതായിരുന്നു യഥാര്‍ഥത്തില്‍ ഈ ആശയം. കിംസെ യോക് മു വോളന്റിയറാണ് അലി. സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും ഇരുത്തി ഒരു സദ്യ കഴിക്കുന്നതില്‍ വലിയ കാര്യമില്ല എന്നായിരുന്നു തന്റെയും അഭിപ്രായമെന്ന് അസി പറഞ്ഞു.

ഭര്‍ത്താവ് തന്നോട് ഇക്കാര്യം പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്നാണ് വധു ഇസ്ര പാലറ്റ് പറഞ്ഞത്. എന്നാല്‍ പിന്നീടാലോചിച്ചപ്പോള്‍ ഇതാണ് ശരിയെന്ന് തോന്നി. മനോഹരമായ ഒരു അനുഭവമായിരുന്നു അത്. ഭക്ഷണത്തിന്റെ യഥാര്‍ഥ ആവശ്യക്കാര്‍ക്കൊപ്പം വിവാഹസദ്യ ഉണ്ടതില്‍ സന്തോഷം തോന്നിയെന്നും ഇവര്‍ പറഞ്ഞു. ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ മാത്രമല്ല, അത് എല്ലാവര്‍ക്കും വിളമ്പാനും നവദമ്പതികള്‍ കൂടി. ചിത്രം കിംസെ യോക് മു ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

English summary
See the Turkish couple spent their wedding day with Syrian refugees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X