കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രീസറില്‍ നിന്നും 70 മുതല തലകള്‍ കണ്ടെടുത്തു

  • By Sruthi K M
Google Oneindia Malayalam News

സിഡ്‌നി: തെരുവോരത്ത് ഉപേക്ഷിച്ച ഫ്രീസറില്‍ നിന്നും 70 മുതലത്തലകള്‍ കണ്ടെത്തി. ഞെട്ടിപ്പിക്കുന്ന കാഴ്ച കാണേണ്ടി വന്നത് ഓസ്‌ട്രേലിയന്‍ പട്ടണത്തിലാണ്. പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് ഫ്രീസറും അതിനുള്ളില്‍ മുതല തലകളും കാണ്ടെടുത്തത്.

ആരാണ് അത് അവിടെ കൊണ്ടിട്ടത് എന്ന ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. സംരക്ഷിത വന്യജീവികളെ കൊന്നാല്‍ ഓസ്‌ട്രേലിയയില്‍ 76,500 ഡോളര്‍ പിഴയാണ് ചുമത്തുക. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crocodile

മുതല തോലുകള്‍ക്ക് വിപണിയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. അതുകൊണ്ടുതന്നെ തോല്‍ എടുക്കുന്നതിന് വേണ്ടിയാവാം മുതലകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. ഓസ്‌ട്രേലിയയില്‍ 1971ല്‍ മുതലകളെ സംരക്ഷിത വന്യജീവിയായി പ്രഖ്യാപിച്ചതാണ്. അതുകൊണ്ടുതന്നെ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാര്‍ഹമാണ്.

ഒരു പഴയ ഫ്രീസറാണ് കണ്ടെടുത്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് പരിസരത്ത് കൊണ്ടിട്ടതാകാം. വര്‍ഷം തോറും ഓസ്‌ട്രേലിയയില്‍ 500 പേരെയെങ്കിലും മൃഗങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്യാറുണ്ട്.

English summary
Up to 70 rotting crocodile heads have been found in an old freezer dumped at a remote Australian town.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X