ഇന്ത്യ- യുഎസ് സഹകരണം തീവ്രവാദത്തിന് തിരിച്ചടിയായി !വൈറ്റ് ഹൗസ് പറയുന്നത് കേള്‍ക്കൂ..

ഇന്ത്യ അമേരിക്ക സഹകരണത്തിലൂടെ ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇത് വലിയൊരു നേട്ടമാണെന്നും ലെവോയ് പറയുന്നു.

  • Published:
Subscribe to Oneindia Malayalam

വാഷിങ്ടണ്‍ : തീവ്രവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും കൈകോര്‍ത്തതിലൂടെ നഷ്ടം തീവ്രവാദികള്‍ക്കെന്ന് വൈറ്റ് ഹൗസ്. ഈ സഹകരണത്തിലൂടെ ഇരുരാജ്യങ്ങള്‍ക്കുമെതിരായ ഭീഷണി കുറക്കാനായെന്നും കൂടാതെ നിരവധി തീവ്രവാദ പ്ലോട്ടുകള്‍ തകര്‍ക്കാനായെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എട്ടു വര്‍ഷത്തെ ഒബാമ ഭരണത്തില്‍ ഈ സഹകരണം വളരെ വിജകരമായിരുന്നുവെന്നും ഇത് ഇനിയും ഇങ്ങനെ തന്നെ തുടരുമെന്നാണ് കരുതുന്നതെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ പീറ്റര്‍ ലെവോയ് പറയുന്നു.

ഇന്ത്യ അമേരിക്ക സഹകരണത്തിലൂടെ ഇന്ത്യക്കാരുടെയും അമേരിക്കക്കാരുടെയും ജീവന്‍ സംരക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇത് വലിയൊരു നേട്ടമാണെന്നും ലെവോയ് പറയുന്നു. എന്‍എസ്ജിയില്‍ അംഗമാകാന്‍ ഇന്ത്യയ്ക്ക് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയ്ക്ക് അംഗമാകാന്‍ കഴിയാത്തതില്‍ അമേരിക്കയ്ക്ക് വിഷമമാണെന്നും ലെവോയ് പറയുന്നു.

എന്‍എസ്ജി അംഗത്വം വിദൂരമല്ല

ഇന്ത്യയ്ക്ക് എന്‍എസ്ജിയില്‍ അംഗത്വം ലഭിക്കുമെന്നു തന്നെയാണ് അമേരിക്ക പറയുന്നത്. ഇതിന് അധിക നാള്‍ കാത്തിരിക്കേണ്ടി വരില്ലെന്നും ലെവോയ് പറയുന്നു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാത്തതില്‍ അമേരിക്കയ്ക്കു നിരാശയുണ്ടെന്നും ലെവോയ് പറയുന്നു.

സഹകരണം വിജയകരം

തീവ്രവാദത്തിനെതിരെ ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കിയ സഹകരണം വിജയകരമാണെന്നാണ് അദ്ദേഹം പറയുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും നടത്തിയ ചര്‍ച്ചകള്‍ വിവിധ തലങ്ങളിലെത്തിയെന്നും ലെവോയ് പറയുന്നു. തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ അഫ്ഗാന്‍-പാക് മേഖലകളിലെ അല്‍ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ കഴിഞ്ഞെന്നും അദ്ദേഹം.

ഇസ്ലാമിക്‌സ്റ്റേറ്റ് ഭീഷണി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഭീഷണിയാണെന്ന് അമേരിക്ക വ്യക്തമാക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ലെവോയ് പറയുന്നു. ഈ നടപടികള്‍ വരുംകാലങ്ങളിലും തുടരുമെന്നു തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം.

സഹകരണം വര്‍ധിപ്പിക്കണം

തീവ്രവാദത്തിനെതിരെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സഹകരണം ഇന്ത്യയ്‌ക്കോ അമേരിക്കയ്‌ക്കോ എതിരായ ഭീഷണിയെ മാത്രമല്ല പകരം ആഗോള തലത്തിലുള്ള തീവ്രവാദ ഭീഷണിയെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ സഹകരണം വര്‍ധിപ്പിക്കണമെന്നും ലെവോയ് പറയുന്നു. തീവ്രവാദം ഒരു രാജ്യത്തിനു മാത്രമല്ല എല്ലാ രാജ്യങ്ങളുടെ നില നില്‍പ്പിനും ഭീഷണിയാണെന്ന് അദ്ദേഹം.

അന്തരം കുറഞ്ഞു

2009ല്‍ ഒബാമ അധികാരത്തിലേറുമ്പോള്‍ ഇന്ത്യയിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥരും നേതാക്കളും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നുവെന്ന് ലെവോയ് പറയുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിശ്വാസ്യതയില്‍ വലിയ അന്തരമുണ്ടായിരുന്നുവെന്നും അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ ഈ സാഹചര്യം മാറിയെന്നും ഇരു രാജ്യങ്ങളും തമ്മില്‍ വളരെ സൗഹൃദത്തോടെ ഇടപെടുകയാണെന്നും അദ്ദേഹം പറയുന്നു.

English summary
Describing the counter-terrorism cooperation between India and the US under the eight years of Obama Administration as "incredibly successful".
Please Wait while comments are loading...