കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നില്ല; യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം

  • By സാന്‍ഡ്ര
Google Oneindia Malayalam News

ഷാര്‍ജ: ശസ്ത്രക്രിയക്കിടെ വൃഷണത്തിന് പരിക്കേറ്റ യുവാവിന് 500,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഷാര്‍ജ കോടതി വിധി. ശസ്ത്രക്രിയക്കിടെ ഞരമ്പ് മുറിഞ്ഞ് രക്തചംക്രമണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് ജോര്‍ദ്ദാന്‍ സ്വദേശിയായ യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാര്‍ജ കോടതിയെ സമീപിച്ചത്. ഇതോടെ വൃഷണം നീക്കം ചെയ്ത ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ രോഗിക്ക് 500,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചു.

ഹെര്‍ണിയ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ ഇയാളെ 2012 ജൂലൈയിലാണ് ഡോക്ടര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. ഷാര്‍ജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ അറിവോ സമ്മതമോ കൂടാതെ വൃഷണങ്ങള്‍ മുറിച്ചുനീക്കിയെന്നതാണ് കേസ്.

court

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം ശക്തമായ വേദന കൊണ്ട് ഉറങ്ങാനും ജോലി ചെയ്യാനും കഴിയാതായപ്പോള്‍ ആശുപത്രിയിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ഇയാളുടെ ഇടത് വൃഷണത്തിന് പരിക്കുണ്ടെന്നും ഈ ഭാഗത്ത് രക്തചംക്രമണം നടക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ടെസ്റ്റുകള്‍ക്കൊടുവില്‍ ഈ ഭാഗത്തെ രക്തചംക്രമണം പൂര്‍ണ്ണമായി നിലച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വൃഷണം നീക്കം ചെയ്യാന്‍ ഇയാളെ നിര്‍ബന്ധിച്ചത്.

ശസ്ത്രക്രിയ തനിക്ക് ശാരീരിക പ്രശ്‌നത്തേക്കാള്‍ മാനസിക ബുദ്ധിമുട്ടുകളും പണം നഷ്ടപ്പെടുന്നതിനുംസാമ്പത്തിക ബാധ്യയുണ്ടായെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഷാര്‍ജ കോടതിയില്‍ ഇയാള്‍ സമര്‍പ്പിച്ച പരാതി മെഡിക്കല്‍ കമ്മറ്റിക്ക് സമര്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കമ്മിറ്റി സ്വീകരിച്ച അന്തിമനിലപാടിലാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. മുന്‍കൂട്ടി രോഗിയുടെ സമ്മതം വാങ്ങാതെ ഇത്തരത്തിലൊരു ശസ്ത്രക്രിയ ചെയ്തതിലൂടെ 50 ശതമാനം വൈകല്യം രോഗിക്ക് സംഭവിച്ചിട്ടുണ്ടെന്ന് കമ്മറ്റി വിലയിരുത്തി. ഇത് ആശുപത്രിയുടെ ചികിത്സാ പിഴവാണെന്നും ഇയാള്‍ കോടതിക്ക് ബോധ്യമായി. ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് സെക്‌സ് ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നും ഇയാള്‍ കോടതിയെ ബോധിപ്പിച്ചു. ഇതെല്ലാം പരിഗണിച്ചാണ് നടപടി.

English summary
Sharjah court ordered to give 500,000 Dh compensation for man on doctor removed testicles.Doctor didn't get patient's permission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X