കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോപ്യന്‍മാരുടെ ഇഷ്ടനഗരമായി ഷാര്‍ജ വളരുന്നു

  • By Meera Balan
Google Oneindia Malayalam News

ബര്‍ലിന്‍: യൂറോപ്യന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായി ഷാര്‍ജ മാറിക്കഴിഞ്ഞുവെന്ന് ഷാര്‍ജ കൊമേഴ്‌സ് ആന്റ് ടൂറിസം ഡിവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ നൊമാന്‍. ഐടിബി ബര്‍ലിന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു നൊമാന്റെ പ്രസ്താവന. ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ ഷാര്‍ജയുടെ സാന്നിധ്യം മെച്ചമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അറബ് ടൂറിസത്തിന്റെ തലസ്ഥാനമെന്ന വിശേഷണം ലഭിച്ചതോടെ ലോക ടൂറിസം മേഖലകളില്‍ ഷാര്‍ജ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്. മാര്‍ച്ച് നാല് മുതല്‍ എട്ട് വരെ ബര്‍ലിനില്‍ നടക്കുന്ന ഐടിബി ബര്‍ലിന്‍ പ്രദര്‍ശനത്തില്‍ അറബ് രാജ്യങ്ങളിലെ വേറിട്ട സാന്നിധ്യമായി മാറുകയാണ് ഷാര്‍ജ.

Sharjah

ഉയര്‍ന്ന ജീവിത നിലവാരം, സുരക്ഷിതത്വം എന്നിവയാണ് ഷാര്‍ജയിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കുന്നത്. 2014 ന്റെ ആദ്യ പകുതിയില്‍ ഷാര്‍ജയില്‍ എത്തിയ യൂറോപ്യന്‍ സഞ്ചാരികളുടെ എണ്ണം 409,585 ആണ്. 2013 ല്‍ ഇതേ കാലയളവില്‍ 349,670 സഞ്ചാരികളാണ് എത്തുന്നത്.

ജര്‍മ്മനി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ആകര്‍ഷിയ്ക്കാന്‍ ഐടിബി ബര്‍ലിനിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. 11000 ല്‍ അധികം യൂറോപ്യന്‍ ടൂറിസം കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. പ്രദര്‍ശനത്തില്‍ മികച്ച സാന്നിധ്യം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞാല്‍ ടൂറിസം മേഖലയില്‍ ഷാര്‍ജയ്ക്ക് വന്‍ നേട്ടങ്ങള്‍ കൈവരിയ്ക്കാനാകും.

English summary
Sharjah has emerged as a favorite destination for European Tourists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X