കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിന് നാല് വയസ്സുകാരന്‍ 'ജിഹാദി ജൂനിയര്‍'... മനസ്സ് മരവിപ്പിയ്ക്കുന്ന കൊലപാതക ദൃശ്യങ്ങള്‍

Google Oneindia Malayalam News

റാഖ: തങ്ങളുടെ കൊടും ക്രൂരതകള്‍ക്ക് വേണ്ടി ചെറിയ കുട്ടികളെ പോലും ഉപയോഗിയ്ക്കാന്‍ മടിയ്ക്കാത്തവരാണ് ഐസിസ് കാപാലികര്‍ എന്ന് ലോകത്തിനറിയാം. എന്നാല്‍ വെറും നാല് വയസ്സുമാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ അവര്‍ക്ക് എങ്ങനെ കൊലപാതകിയാക്കാന്‍ തോന്നുന്നത്?

നിഷ്‌കളങ്ക തുടിയ്ക്കുന്ന മുഖവുമായി എങ്ങനെയാണ് ആ നാല് വയസ്സുകാരന് കൊടും ക്രൂരത ചെയ്യാനാവുക? എങ്ങനെയാണ് അവന്റെ കുഞ്ഞുവിരലുകള്‍ കാറില്‍ സ്ഥാപിച്ചിട്ടുള്ള ബോംബിന്റെ റിമോട്ട് കണ്‍ട്രോളറില്‍ ഹൃദയവേദനയില്ലാതെ അമര്‍ന്നിട്ടുണ്ടാവുക?

നാല് വയസ്സുകാരനായ ഇസ ഡെയര്‍... ബ്രിട്ടീഷുകാരനാണ് ഈ കുട്ടി. ഇസ്ലാം മതം സ്വീകരിച്ച് ഐസിസില്‍ ചേര്‍ന്ന അമ്മയുടെ മകന്‍.

ഇസ ഡെയര്‍

ഇസ ഡെയര്‍

നാല് വയസ്സുകാരനായ ഇസ ഡെയര്‍ ആണ് ഐസിസിന്റെ പുതിയ 'ജിഹാദി'. ഒരുപക്ഷേ ഐസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജിഹാദി.

ജിഹാദി ജൂനിയര്‍

ജിഹാദി ജൂനിയര്‍

ജിഹാദി ജൂനിയര്‍ എന്നാണ് ഈ കുട്ടി അറിയപ്പെടുന്നത്. ഐസിസ് ഏറ്റവും പുറത്ത് വിട്ട വീഡിയോയിലാണ് ഈ കുട്ടിയുള്ളത്.

കൊടും ക്രൂരത

കൊടും ക്രൂരത

ഒരു കാറില്‍ പൂട്ടിയിട്ട നാല് തടവുകാര്‍. ആ കാറില്‍ ബോംബ് വച്ചിട്ടുണ്ട്. നാല് വയസ്സുകാരനായ ഇസ ഡെയര്‍ ബോംബിന്റെ റിമോട്ട് കണ്‍ട്രോളിലെ സ്വിച്ചില്‍ അമര്‍ത്തുന്നു. കാര്‍ പൊട്ടിത്തെറിയ്ക്കുന്നു.

അള്ളാഹു അക്ബര്‍

അള്ളാഹു അക്ബര്‍

സ്‌ഫോടനത്തിന് ശേഷം ഇസ ഡെയര്‍ കൈകള്‍ ആകാശത്തേയ്ക്കുയര്‍ത്തി 'അള്ളാഹു അക്ബര്‍' എന്ന് പറയുന്നതും വീഡിയോയില്‍ ഉണ്ട്.

അമ്മയാണ് വഴി

അമ്മയാണ് വഴി

ഇസ ഡെയറിന്റെ അമ്മ ഗ്രേയ്‌സ് ഡെയര്‍ ഇസ്ലാം മതം സ്വീകരിച്ച ആളാണ്. പേര് ഗ്രേയ്‌സ് ഖദീജ ഡെയര്‍ എന്നാക്കി. മൂന്ന് വര്‍ഷം മുമ്പ് ബ്രിട്ടനില്‍ നിന്ന് ഒളിച്ചോടി ഐസിസില്‍ ചേര്‍ന്നു.

അവിശ്വാസികള്‍ക്ക് വധശിക്ഷ

അവിശ്വാസികള്‍ക്ക് വധശിക്ഷ

ഈ അവിശ്വാസികളെ ഞങ്ങള്‍ കൊല്ലാന്‍ പോവുകയാണെന്ന് പറഞ്ഞാണ് ഇസ ഡെയര്‍ റിമോട്ടില്‍ വിരലമര്‍ത്തുന്നത്.

ബ്രിട്ടന് ഭീഷണി

ബ്രിട്ടന് ഭീഷണി

ബ്രിട്ടന് ഭീഷണി എന്ന രീതിയിലാണ് ഈ വീഡിയോ ഐസിസ് പുറത്ത് വിട്ടിട്ടുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പേരെടുത്ത് പറഞ്ഞാണ് ഭീഷണി.

ചാരന്‍മാര്‍

ചാരന്‍മാര്‍

ചാരന്‍മാര്‍ എന്നാരോപിച്ച് ജയിലില്‍ അടച്ചവരെയാണ് ഐസിസ് ഇത്തരത്തില്‍ കൊന്നത്. തങ്ങളുടെ സഹോദരങ്ങളെ കൊല്ലാന്‍ സഹായിച്ച ചാരന്‍മാരെ തങ്ങള്‍ ഇന്ന് കൊല്ലുകയാണെന്നാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മുതിര്‍ന്ന ഐസിസ് തീവ്രവാദി പറയുന്നത്.

വീഡിയോ കാണാം

ഹൃദയം നിശ്ചലമാക്കുന്ന ആ വീഡിയോ കാണാം.

English summary
Shocking new ISIS video shows four-year-old British boy dubbed 'Jihadi Junior' blowing up four alleged spies in a car bomb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X