കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ സിഖുക്കാരന് നേരെ ആക്രമണം, വീഡിയോ പുറത്ത്

  • By Mithra Nair
Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഇന്ത്യക്കാരനു നേരെ ആക്രമണം. ബര്‍മിങ്ഹാമില്‍ സിഖ് യുവാവിനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ച് അവശനാക്കിയത്

യുവാവിവെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യന്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പ്രചരിച്ചു കഴിഞ്ഞു. ബര്‍മിങ്ഹാമിലെ ബ്രോഡ് സ്ട്രീറ്റില്‍ വെച്ച് ഞായറാഴ്ചയാണ് സിഖ് യുവാവ് ആക്രമണത്തിന് ഇരയായത്.

sik.jpg

യുവാവിനെ ഒരാള്‍ തുരുതുരേ ഇടിക്കുന്നതും ചവിട്ടുന്നതും വീഡിയോയില്‍ കാണാം. തന്നെ മുഷ്ടികൊണ്ട് തുടരേ ഇടിക്കുന്നവരില്‍ നിന്ന് രക്ഷനേടാന്‍ സിഖുക്കാരന്‍ കൈകള്‍ കൊണ്ട് മുഖം മറയ്ക്കുന്നത് വീഡിയോയിലുണ്ട്. കൂടുതല്‍ പേര്‍ അക്രമിക്കൊപ്പം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. നിരവധി പേര്‍ സംഭവം വീക്ഷിച്ചുകൊണ്ട് നില്‍ക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ബര്‍മിങ്ഹാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. എന്നാല്‍ ആക്രമണത്തിന് കാരണം മതവൈര്യമാണോ എന്ന് പൊലീസ് സംശയിക്കുന്നു. എന്നാല്‍, ഇതുവരെയും പരാതിയുമായി ആരും തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

English summary
ikh man brutally beaten in Birmingham street sparks police probe into race hate attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X