കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: നോന്പ് തുറയ്ക്ക് വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ പാന്പിന്‍ തോല്‍

Google Oneindia Malayalam News

റിയാദ്: സൗദിയില്‍ നോമ്പ് തുറയ്ക്ക് ശേഷം യുവാവ് വാങ്ങിയ ബിരിയാണിയില്‍ പാമ്പിന്‍ തോല്‍. സൗദിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബിരിയാണിയിലാണ് പാമ്പിന്‍ തോല്‍ കണ്ടത്. ഭക്ഷണത്തില്‍ കൃത്രിമത്വം നടത്തുന്നത് ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്ക് സൗദി കര്‍ശനമായ നടപടിയെടുക്കാറുണ്ട്.

റംസാന്‍ വ്രതത്തിന് മുന്നോടിയായി തന്നെ ഹോട്ടലുകളിലെ ശുചിത്വവും മറ്റും പരിശോധിയ്ക്കും. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സൗദിയില്‍ അധികം റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. സൗദിയിലെ ബിഷ ടൗണിലെ ഒരു പ്രമുഖ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍ ബിരിയാണിയിലാണ് പാമ്പിന്‍ തോല്‍ കണ്ടെത്തിയത്.

Biriyani

ഭക്ഷണത്തിനുള്ളില്‍ നിന്നാണ് പാമ്പിന്‍ തോല്‍ കണ്ടെത്തിയത്. ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് പരാതിക്കാരനായ സൗദി യുവാവ് പറയുന്നു. യുവാവ് മുന്‍സിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ചു. ഭക്ഷണത്തിന്റെ സാമ്പിള്‍ അയക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X