കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ദേ പോയി ദാ വന്നു, ആഘോഷം ട്വിറ്ററില്‍!

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വീണ്ടും ഡൗണായി. അപ്രതീക്ഷിതമായി ഫേസ്ബുക്ക് ഡൗണായത് ഉപഭോക്താക്കളെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം 11. 55 ഓടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് രംഗത്തെ ഭീമന്മാരായ ഫേസ്ബുക്ക് ഡൗണായത്. എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്ന് മാത്രമാണ് അറിയുന്നത്. ഫേസ്ബുക്കിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമും ഡൗണായി. മുക്കാല്‍ മണിക്കൂറിന് ശേഷം ഫേസ്ബുക്ക് തിരിച്ചുവന്നപ്പോഴേക്കും ട്വിറ്ററില്‍ ആഘോഷം പൊടിപൊടിച്ചിരുന്നു.

ഫേസ്ബുക്ക് പണിമുടക്കിയ വിവരം ട്വിറ്ററിലൂടെയാണ് കൂടുതല്‍ ആളുകളും പങ്കുവെച്ചത്. ഫേസ്ബുക്കിനെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് അവസരം മുതലെടുത്ത് മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പരന്നത്. 2004 ല്‍ ആരംഭിച്ച ഫേസ്ബുക്കിന് ലോകമെമ്പാടുമായി ഫേസ്ബുക്കിന് 130 കോടിയിലധികം യൂസര്‍മാരാണ് ഉളളത്.

Facebook Down

ജൂണ്‍ 19 നും ആഗസ്ത് ഒന്നിനുമാണ് ഇതിന് മുമ്പ് ഫേസ്ബുക്ക് തുടര്‍ച്ചയായി രണ്ട് തവണ പണിമുടക്കിയത്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് അധികം വൈകാതെ ഫേസ്ബുക്ക് തിരിച്ചെത്തിയെങ്കിലും ആ ഒരു ചെറിയ ഇടവേള മതിയായിരുന്നു ആളുകള്‍ക്ക് പരിഭ്രാന്തരാകാന്‍. ആഗസ്തില്‍ രാത്രി ഒമ്പതരക്ക് തുടങ്ങിയ പണിമുടക്ക് ഏതാണ്ട് ഒരുമണിക്കൂറോളമാണ് നീണ്ടുനിന്നത്.

ജൂലൈ 19 ന് ഉച്ചയോടെയാണ് ഫേസ്ബുക്ക് നിശ്ചലമായത്. ഏതാണ്ട് അരമണിക്കൂര്‍ നേരമെടുത്തു അന്ന് തടസ്സം പരിഹരിച്ച് ഫേസ്ബുക്ക് വീണ്ടും ആക്ടീവാകാന്‍. അമേരിക്ക, കാനഡ, ചൈന, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലാണ് അന്ന് ഫേസ്ബുക്ക് കിട്ടാതായത്.

English summary
Social networking website Facebook goes down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X