കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കയിലെ ചൈനീസ് സാന്നിധ്യം ; ആശങ്ക വേണ്ടെന്ന് നാവിക സേനാമേധാവി

Google Oneindia Malayalam News

ബാംഗ്ലൂര്‍ : ശ്രീലങ്കയിലെ ചൈനീസ് സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് ആശങ്കകള്‍ വേണ്ടെന്ന് ശ്രീലങ്ക നാവിക സേനയുടെ വൈസ് അഡ്മിറല്‍ ജയന്ത പെരേര. ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം ശ്രീലങ്കയില്‍ കൂടിവരുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നാവികസേനാ മേധാവിയുടെ ഈ വിശദീകരണം.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന യാതൊരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. ചൈനയും ശ്രീലങ്കയും തമ്മിലുളള സഹകരണം പ്രധാനമായും വാണിജ്യാടിസ്ഥാനത്തിലാണ്. ഇന്ത്യയ്ക്ക് സുരക്ഷാ വെല്ലുവിളി ഉയര്‍ത്തി മറ്റൊരു രാജ്യവുമായി സഹകരിക്കാന്‍ ശ്രീലങ്ക തയ്യാറല്ല.

viceadmiral

ഒരു രാജ്യവുമായും സഖ്യമില്ല. ലങ്കയില്‍ ചൈനീസ് സേനയുടെ സാന്നിധ്യമില്ല. .യുദ്ധാനന്തരം ലങ്കയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ സംഭാവനകള്‍ വലുതാണെന്നും ജയന്ത പെരേര അഭിപ്രായപ്പെട്ടു. അഞ്ചുദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ശ്രീലങ്കന്‍ നാവികസേനാ മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

English summary
Sri Lankan Navy Vice Admiral Jayantha Perera says India's security is their security. The co-operation between China and Sri Lanka are purely commercial in nature. His comments come after concerns expressed in various quarters over the increasing presence of the Chinese military in Sri Lanka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X