കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാശ്ചാത്യ സമ്മര്‍ദ്ദം ശക്തം; ചര്‍ച്ചകളും, ഖത്തര്‍ വഴങ്ങും? കടുത്ത നടപടിയുമായി യുഎഇ

ഖത്തറുമായി ബന്ധപ്പെട്ട പോസ്റ്റല്‍ സേവനങ്ങള്‍ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് അവസാനിപ്പിച്ചു. അതേസമയം, എണ്ണയുമായി പോകുന്ന ഖത്തറിലെ കപ്പലുകള്‍ക്ക് യുഎഇ നേരിയ ഇളവ് നല്‍കിയിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് പ്രതിസന്ധി ദിവസങ്ങളായി തുടരുന്നതിനിടെ ഖത്തറിനെതിരേ സമ്മര്‍ദ്ദം ശക്തമാകുന്നു. അമേരിക്കയും ഫ്രാന്‍സും ജര്‍മനിയും ഖത്തര്‍ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ യുഎഇ ഖത്തറിനെതിരേ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.

കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ സമവായ നീക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ ജിസിസിക്ക് പുറത്തുനിന്നു സമ്മര്‍ദ്ദം ശക്തമാകുന്നത്. ഈ സാഹചര്യത്തില്‍ ഖത്തര്‍ വഴങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രതിസന്ധി നീളുന്നത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ വിദേശികള്‍ക്ക് ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്.

ഫ്രാന്‍സും ജര്‍മനിയും ഇടപെട്ടു

ഫ്രാന്‍സും ജര്‍മനിയും ഇടപെട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഫ്രാന്‍സും ജര്‍മനിയും ഖത്തറുമായി ചര്‍ച്ച നത്തിയത്. ഖത്തറിന്റെ പക്ഷത്ത് നിലയുറപ്പിച്ചവരില്‍ പ്രധാനി തുര്‍ക്കിയാണ്.

ഫ്രാന്‍സ് വിളിച്ചത് രണ്ടുതവണ

ഫ്രാന്‍സ് വിളിച്ചത് രണ്ടുതവണ

ഫ്രാന്‍സില്‍ നിന്നു രണ്ടു തവണയാണ് ഖത്തറിലേക്ക് ഫോണ്‍ വിളി വന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രിയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വിളിച്ചു. പ്രതിസന്ധി പരിഹരിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

മധ്യസ്ഥത വഹിക്കാമെന്ന് മാക്രോണ്‍

മധ്യസ്ഥത വഹിക്കാമെന്ന് മാക്രോണ്‍

ആവശ്യമാണെങ്കില്‍ ഫ്രാന്‍സ് മധ്യസ്ഥത വഹിക്കാമെന്ന് മാക്രോണ്‍ സന്നദ്ധത പ്രകടിപ്പിച്ചു. മേഖലയുടെ സമാധാനവും സുസ്ഥിരതയും ചര്‍ച്ചകളിലൂടെ മാത്രമേ സാധ്യമാകൂവെന്നും അദ്ദേഹം ഉണര്‍ത്തി. സൗദി രാജാവുമായും മാക്രോണ്‍ ഫോണില്‍ സംസാരിച്ചു.

ഇറാനുമായും ചര്‍ച്ച

ഇറാനുമായും ചര്‍ച്ച

മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് സല്‍മാന്‍ രാജാവിനോട് മാക്രോണ്‍ ആവശ്യപ്പെട്ടു. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും അദ്ദേഹം ടെലിഫോണില്‍ ചര്‍ച്ച നടത്തി. മേഖലയിലെ എല്ലാ രാജ്യങ്ങളും ഒരു മേശക്ക് ചുറ്റുമിരുന്ന് പ്രശ്‌ന പരിഹാരം കാണണമെന്നു മാക്രോണ്‍ അഭ്യര്‍ഥിച്ചു.

ട്രംപ് ഫോണില്‍ വിളിച്ചു

ട്രംപ് ഫോണില്‍ വിളിച്ചു

ബുധനാഴ്ച വൈകിയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിഷയത്തില്‍ സജീവമായി ഇടപെട്ടത്. അദ്ദേഹം ഖത്തര്‍ അമീര്‍ തമീം അല്‍ഥാനിയെ ഫോണില്‍ ബന്ധപ്പെട്ടു. യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും അദ്ദേഹം പിന്നീട് വിളിച്ചു.

അമേരിക്ക മുന്‍കൈയെടുക്കാം

അമേരിക്ക മുന്‍കൈയെടുക്കാം

പ്രശ്‌ന പരിഹാരത്തിന് അമേരിക്ക മുന്‍കൈയെടുക്കാമെന്ന് ഡൊണാള്‍ഡ് ട്രപ് പറഞ്ഞു. ആവശ്യമാണെങ്കില്‍ ഗള്‍ഫിലെ ആറ് രാജ്യങ്ങളുടെയും യോഗം വിളിക്കാം. അമേരിക്ക മധ്യസ്ഥത വഹിക്കാം. മേഖല സമാധാനത്തിലേക്ക് വരണം-ഇതായിരുന്നു ട്രപ് മുന്നോട്ട് വച്ച നിര്‍ദേശം.

ഭീകരതയാണ് പ്രശ്‌നം

ഭീകരതയാണ് പ്രശ്‌നം

ഭീകരതയെ സഹായിക്കുന്നത് അവസാനിപ്പിക്കണം. ഭീകരതയെ ലോകത്ത് നിന്നു തുടച്ചുനീക്കണം. ഗള്‍ഫ് മേഖലയയില്‍ സ്ഥിരതയുണ്ടാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയുടെ സൈനിക താവളമുള്ള പ്രദേശമാണ് ഖത്തര്‍. ഈ രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് അമേരിക്കക്കും തിരിച്ചടിയാണ്.

ഇന്ത്യയുടെ ആശങ്ക

ഇന്ത്യയുടെ ആശങ്ക

കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ജര്‍മന്‍ വിദേശകാര്യമന്ത്രിയും ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. ഖത്തറിലെ ഇന്ത്യാക്കാര്‍ സുരക്ഷിതരാണെന്നും വിഷയം ആ രാജ്യത്തെ ഭരണകൂടവുമായി സംസാരിച്ചിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

മധ്യസ്ഥതക്ക് ആവശ്യപ്പെട്ടിട്ടില്ല

മധ്യസ്ഥതക്ക് ആവശ്യപ്പെട്ടിട്ടില്ല

തങ്ങള്‍ ആരോടും മധ്യസ്ഥത വഹിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ജിസിസി രാജ്യങ്ങള്‍ക്ക് തന്നെ സാധിക്കുമെന്നും സൗദി വിദേശകാര്യമന്ത്രി അബ്ദുല്‍ അല്‍ ജുബൈര്‍ ജര്‍മനിയില്‍ പറഞ്ഞു. ജര്‍മനിയോടും ഫ്രാന്‍സിനോടും വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജര്‍മനിയില്‍ സൗദി മന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ നിലവിലെ പ്രതിസന്ധിയും വിഷയമായി.

മേഖലയിലെ ആഭ്യന്തര വിഷയം

മേഖലയിലെ ആഭ്യന്തര വിഷയം

ഖത്തറുമായുള്ള പ്രശ്‌നം തങ്ങളുടെ മേഖലയിലെ ആഭ്യന്തര വിഷയമാണ്. അത് പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ ആവശ്യമില്ല. ജിസിസി നേതാക്കള്‍ തന്നെ വിഷയത്തില്‍ പരിഹാരം കാണുമെന്നായിരുന്നു അബ്ദുല്‍ അല്‍ ജുബൈറിന്റെ വാക്കുകള്‍.

പോസ്റ്റല്‍ സേവനങ്ങള്‍ നിര്‍ത്തി

പോസ്റ്റല്‍ സേവനങ്ങള്‍ നിര്‍ത്തി

അതിനിടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. ഖത്തറിനെതിരേ സാമ്പത്തിക ഉപരോധം ചുമത്തിയേക്കുമെന്ന് അവര്‍ അറിയിച്ചു. ഖത്തറുമായി ബന്ധപ്പെട്ട പോസ്റ്റല്‍ സേവനങ്ങള്‍ എമിറേറ്റ്‌സ് പോസ്റ്റ് ഗ്രൂപ്പ് അവസാനിപ്പിച്ചു. അതേസമയം, എണ്ണയുമായി പോകുന്ന ഖത്തറിലെ കപ്പലുകള്‍ക്ക് യുഎഇ നേരിയ ഇളവ് നല്‍കിയിട്ടുണ്ട്.

English summary
Storng pressure on Qatar from Western Countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X