കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ചാവേറാക്രമണം; 44 പേര്‍ മരിച്ചു

  • By Pratheeksha
Google Oneindia Malayalam News

ബെയ്‌റൂട്ട്: സിറിയ- തുര്‍ക്കി അതിര്‍ത്തി പ്രദേശമായ ഖമിഷ്‌ലിയിലുണ്ടായ ചാവേറാക്രമണത്തില്‍ 44 പേര്‍മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുര്‍ദ്ദുകളുടെ നിയന്ത്രണത്തിലുള്ള നഗരമായ ഖമിഷ്‌ലിയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് പൊട്ടിതെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. ഐസിസ് ഭീകരര്‍ മുമ്പും ഖമിഷ്‌ലിയില്‍ കുര്‍ദ്ദുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു. അമേരിക്കയുടെ ഐസിസ് വിരുദ്ധപോരാട്ടത്തില്‍ കുര്‍ദ്ദുകളെയാണ് ആശ്രയിക്കുന്നതാണ് ഇവര്‍ക്കെതിരെയുളള നിരന്തര ആക്രമണങ്ങള്‍ക്കു കാരണം.

അനസ്‌തേഷ്യാ പിഴവ്; സ്വകാര്യ ക്ലിനിക്കില്‍ ഇറാഖി ബാലന്‍ മരിച്ചുഅനസ്‌തേഷ്യാ പിഴവ്; സ്വകാര്യ ക്ലിനിക്കില്‍ ഇറാഖി ബാലന്‍ മരിച്ചു

syria-map-6

ആക്രമണത്തിനു ശേഷമുളള ദൃശ്യങ്ങള്‍ സിറിയന്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിടുന്നുണ്ട്. സംഭവത്തിനു ശേഷം ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ഐസിസിന്റെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു

English summary
suicide attack by IS in the Kurdish-controlled city of Qamishli has left 44 dead, on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X