കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പഞ്ചാബില്‍ ചാവേറാക്രമണം, ആഭ്യന്തരമന്ത്രി ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ ആഭ്യന്തര മന്ത്രിയടക്കം എട്ടു പേര്‍ കൊല്ലപ്പെട്ടു. ആഭ്യന്തര മന്ത്രി ഷുജ ഖന്‍സാദയാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷാദി ഖാനിലെ മന്ത്രിയുടെ ഓഫീസ് കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്.

സ്്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തില്‍ കുടുങ്ങിയ 25 പേരെ ഇതിനോടകം രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സമീപത്തെ വീടുകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍ എ ജാംഗ്‌വി ഏറ്റെടുത്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

minister

ലാഹോറില്‍ നടത്തിയ സൈനിക നടപടിയില്‍ പാകിസ്ഥാന്‍ തലവനേയും കൂട്ടാളികളേയും വധിച്ചതായി ആഭ്യന്തരമാന്ത്രി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തീവ്രവാദികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തിയതിന് ഖന്‍സാദയ്ക്ക് തീവ്രവാദികളുടെ വധഭീഷണി ഉണ്ടായിരുന്നു.

2014 ഒക്ടോബറിലാണ് ഷുജ ഖന്‍സാദ പഞ്ചാബ് പ്രവിശ്യയുടെ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. തീവ്രവാദികള്‍ക്കെതിരെ ശക്തമായ നിലാപാടുകള്‍ അദ്ദേഹം എടുത്തിരുന്നു.

English summary
An apparent suicide attack killed one of Pakistan’s provincial ministers and at least eight other people when it destroyed the minister’s home in prime minister Nawaz Sharif’s political heartland, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X