കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടാന്‍ തടി കുറയ്ക്കാന്‍ ശ്രമിച്ചു,വിജയിച്ചില്ല,സൗദി യുവാവിന്‍റെ വിവാഹം...

Google Oneindia Malayalam News

റിയാദ്: തടി കൂടിപ്പോയതിനാല്‍ സൗദി യുവാവിന്റെ വിവാഹം രണ്ടാം തവണയും മുടങ്ങി. സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്നതിന് വേണ്ടി മൂന്ന് വര്‍ഷം മുമ്പാണ് യുവാവ് പെണ്‍കുട്ടിയുടെ പിതാവിനെ സമീപിയ്ക്കുന്നത്. എന്നാല്‍ പൊണ്ണത്തടിയന് മകളെ വിവാഹം കഴിച്ച് നല്‍കില്ലെന്നും തടി കുറയ്ക്കണമെന്നും യുവാവിനോട് വധുവിന്റെ പിതാവ് പറഞ്ഞു. മൂന്ന് വര്‍ഷത്തെ സമയവും നല്‍കി.

55 കിലോ ഭാരം മൂന്ന് വര്‍ഷം കൊണ്ട് കുറയ്ക്കണമെന്നായിരുന്നു വ്യവസ്ഥ. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വരന്‍ വീണ്ടും തന്റെ വധുവിന്റെ വീട്ടിലെത്തി. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടേ 25 കിലോ ഭാരം മാത്രമേ കുറയ്ക്കാന്‍ സാധിച്ചുള്ളൂ. പക്ഷേ 55 കിലോ കുറച്ച് ഭാരം 90 കിലോയാക്കി മാറ്റാതെ മകളെ വിവാഹം കഴിച്ച് നല്‍കില്ലെന്ന് പിതാവ് ഉറപ്പിച്ചു.

Fat Man

30 കിലോ ഭാരം കൂടി കുറച്ച് 90 കിലോയാക്കി മാറ്റിയാല്‍ ഉറപ്പായും മകളെ യുവാവിനെ തന്നെ വിവാഹം കഴിച്ച് നല്‍കാമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി മക്ക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ഈ നിബന്ധന യുവാവ് അംഗീകരിച്ചോ എന്ന് അറിയില്ല. എന്തായാലും പെണ്‍കുട്ടിയ്ക്ക് വേണ്ടി മൂന്ന് വര്‍ഷം കാത്തിരിയ്ക്കുകയും തടി കുറയ്ക്കുകയും ചെയ്ത യുവാവ് വീണ്ടും തടി കുറയ്ക്കാനാണ് സാധ്യത.

English summary
A 145kg Saudi man seeking to marry a local girl was given three years by her father to lose 55kg, but he managed to shed only 25kg
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X