കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയില്‍ ഐസിസ് ശക്തി കേന്ദ്രമായ അലെപ്പോയിലെ ഗ്രാമങ്ങളും സൈന്യം പിടിച്ചെടുത്തു

  • By ജാനകി
Google Oneindia Malayalam News

ദമാസ്‌ക്കസ്: സിറിയയില്‍ ഐസിസ് ഭീകരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന പല പ്രദേശങ്ങളും സൈന്യം തിരിച്ച് പിടിയ്ക്കുന്നു. ഇറാഖിലെ റാഖ നഗരത്തിന് പുറമെ സിറിയയില്‍ ഭീകരരുടെ ശക്തി കേന്ദ്രമായ അലെപ്പോയിലെ ഒരു ഗ്രാമം സിറിയന്‍ സൈന്യം തിരിച്ച് പിടിച്ചു.

അലെപ്പോ പ്രവിശ്യയിലെ അല്‍ ടമോര ഗ്രാമമാണ് ഭീകരരില്‍ നിന്നും സൈന്യം തിരിച്ച് പിടിച്ചത്. ഞായറാഴ്ച നടത്തിയ സൈനിക നീക്കത്തിലൂടെയാണ് സൈന്യം ഗ്രാമം തിരിച്ച് പിടിച്ചത്. അല്‍ഖ്വയ്ദയുടെ പോഷക സംഘടനയായ അല്‍ നുസ്രയ്ക്ക് സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു ഇത്. എന്നാല്‍ ഭീകരരെ ഒന്നടങ്കം തുരത്തിയെന്നാണ് സൈന്യത്തിന്റെ അവകാശവാദം.

Syria, ISIS

എന്നാല്‍ അലെപ്പോയുടെ ഏറിയ പങ്കും ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്. സിറിയയില്‍ അലെപ്പോ ഐസിസിന്റെ ശക്തി കേന്ദ്രമാണ്. ഇറാഖില്‍ മൊസൂളും. മൊസൂളിന്റെ നിയന്ത്രണം തിരിച്ച് പിടിയ്ക്കാന്‍ ഇറാഖി സൈന്യവും ശ്രമിയ്ക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടായതോടെ ഇരു രാജ്യങ്ങളിലേയും സൈന്യം ഭീകരര്‍ക്കെതിരെ മികച്ച മുന്നേറ്റം നടത്തുന്നുണ്ട്.

English summary
Syrian army forces make fresh advances against Takfiri terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X