കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ ജറാബ്ലസ് ഐസിസില്‍ നിന്ന് തുര്‍ക്കി പിടിച്ചെടുത്തു... നേട്ടം അസദിനല്ല, വിമതര്‍ക്ക്

Google Oneindia Malayalam News

ദമാസ്‌കസ്: ഐസിസിനെ തുരത്താന്‍ അതിര്‍ത്തി ലംഘിച്ച് യുദ്ധത്തിനിറങ്ങിയ തുര്‍ക്കിയ്ക്ക് ആദ്യ വിജയം. സിറിയന്‍ അതിര്‍ത്ത നഗരമായ ജറാബ്ലസ് ഐസിസില്‍ നിന്ന് തുര്‍ക്കി പിടിച്ചെടുത്തു.

Read More: തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നു... യുദ്ധം തുടങ്ങി, അസദ് എന്ത് ചെയ്യും?Read More: തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നു... യുദ്ധം തുടങ്ങി, അസദ് എന്ത് ചെയ്യും?

എന്നാല്‍ ബാഷര്‍ അല്‍ അസദിന് തീരെ ആശ്വാസം നല്‍കുന്നതല്ല തുര്‍ക്കി സിറിയന്‍ മണ്ണില്‍ നേടിയ വിജയം. തുര്‍ക്കിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പേരാടി ജറാബ്ലസ് പിടിച്ചടക്കിയത് സിറിയയിലെ വിമത പോരാളികളാണ്.

അസദിനെ താഴെയിറക്കി അധികാരം പിടിച്ചെടുക്കാനുള്ള നീക്കങ്ങള്‍ക്ക് ആക്കം പകരുന്നതാണ് ഇപ്പോഴത്തെ സൈനിക നീക്കം. അതിന് അമേരിക്കയുടെ പിന്തുണയും ഉണ്ട്. പക്ഷേ കുര്‍ദ്ദുകള്‍... തുര്‍ക്കി നോട്ടമിടുന്നവരില്‍ കുര്‍ദ്ദുകളും അവരുടെ നിലപാടായിരിക്കും ഇതില്‍ നിര്‍ണായകം.

ജറാബ്ലസ്

ജറാബ്ലസ്

ഐസിസിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ കേന്ദ്രങ്ങളില്‍ ഒന്നാണ് ജറാബ്ലസ്. സിറിയയില്‍ മാത്രമല്ല, തുര്‍ക്കിയിലും ഐസിസിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇവിടെ നിന്ന് കഴിയുമായിരുന്നു.

ആദ്യ ലക്ഷ്യം

ആദ്യ ലക്ഷ്യം

ഐസിസിനെ തുരത്താന്‍ തുര്‍ക്കി പദ്ധതിയിടുമ്പോള്‍ തന്നെ ആദ്യ ലക്ഷ്യം ജറാബ്ലസ് ആണെന്ന് തീരുമാനിച്ചിരുന്നു. ആക്രമിക്കാന്‍ ഏറ്റവും എളുപ്പവും തുര്‍ക്കിയെ സംബന്ധിച്ച് ജറാബ്ലസ് തന്നെയാണ്.

എഫ്എസ്എ

എഫ്എസ്എ

സിറിയയില്‍ അസദ് ഭരണകൂടത്തിനെതിരെ പോരാടുന്നവരാണ് ഫ്രീ സിറിയന്‍ ആര്‍മി. ഐസിസിനെ കൂടാതെ ഈ വിമതരെ കൂടി ഒതുക്കാനാണ് അസദ് റഷ്യയുടെ സഹായം തേടിയിരുന്നത്.

തുര്‍ക്കിയുടെ ടാങ്കുകള്‍

തുര്‍ക്കിയുടെ ടാങ്കുകള്‍

ടാങ്കുകളുമായി കരയുദ്ധത്തിനും ഒരേ സമയം വ്യോമാക്രമണത്തിനും ആണ് തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചത്. അവര്‍ക്ക സഹായവുമായി സിറിയന്‍ മണ്ണില്‍ നിന്ന് ഫ്രീ സിറിയന്‍ ആര്‍മിയും.

 ആദ്യം മലനിരകള്‍

ആദ്യം മലനിരകള്‍

മലനിരകളാല്‍ ചുറ്റപ്പെട്ട നഗരമാണ് ജറാബ്ലസ്. നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങള്‍ ആദ്യം കീഴക്കി. പിന്നെ മലനിരകള്‍ കീഴടക്കി. അപ്പോഴാണ് ഐസിസ് ഭീകരര്‍ അപകടം മണത്തത്.

ഓടി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെട്ടു

അപകടം മണത്ത ഐസിസ് ഭീകരര്‍ അക്ഷരാര്‍ത്ഥത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ബാബ് ലക്ഷ്യമാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടിട്ടുള്ളത്. അല്‍ ബാബ് ഇപ്പോഴും ഐസിസിന്റെ നിയന്ത്രണത്തിലാണ്.

യൂഫ്രട്ടീസ് പരിച

യൂഫ്രട്ടീസ് പരിച

തുര്‍ക്കി ഇപ്പോള്‍ സിറിയയില്‍ നടത്തുന്ന സൈനിക നീക്കത്തിന് ഒരു പേരുണ്ട്. യൂഫ്രട്ടീസ് പരിച എന്നാണത്.

ഐസിസ് തീര്‍ന്നോ

ഐസിസ് തീര്‍ന്നോ

വടക്കുകിഴക്കന്‍ സിറിയയില്‍ ഐസിസിന് നിയന്ത്രമുള്ള പ്രദേശങ്ങള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ജറാബ്ലസ് നഷ്ടപ്പെട്ടു. ഇനിയുള്ളത് അല്‍ ബാബ് മാത്രം.

അസദ് എന്ത് ചെയ്യും

അസദ് എന്ത് ചെയ്യും

സ്വന്തം രാജ്യാതിര്‍ത്തിയില്‍ മറ്റൊരു രാജ്യം വന്ന് യുദ്ധം ചെയ്യുമ്പോഴും അസദ് മിണ്ടിയിട്ടില്ല. വിമതര്‍ തുര്‍ക്കിക്കൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യുന്നത് അസദിന് തന്നെയാണ് വെല്ലുവിളി സൃഷ്ടിയ്ക്കുക.

ഇറാനും റഷ്യയും

ഇറാനും റഷ്യയും

അസദിന് എല്ലാ വിധ പിന്തുണയും നല്‍കിപ്പോരുന്ന റഷ്യയും ഇറാനും തുര്‍ക്കിയുടെ ആക്രമണത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Turkish tanks and hundreds of opposition fighters thrust deep inside Syrian territory on Wednesday in a lightning operation that within hours pushed ISIS fighters out of a key Syrian border town.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X