കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എസ് ഭീകരര്‍ക്ക് സിറിയയിലും തിരിച്ചടി; ദക്ഷിണ പ്രവിശ്യ തിരിച്ചുപിടിച്ചു

സിറിയന്‍ ഭരണകൂട സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും ശക്തമായ മുന്നേറ്റത്തിലൂടെ തിരിച്ചുപിടിച്ചത്.

  • By Desk
Google Oneindia Malayalam News

ഇസ്്‌ലാമിക സ്റ്റേറ്റ് ഭീകരര്‍ക്ക് ഇറാഖിനു പിന്നാലെ ആസ്ഥാനമായ സിറിയയിലും വന്‍ തിരിച്ചടി നേരിടുന്നതായി സിറിയന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ ഏറ്റവും തെക്കുഭാഗത്തുള്ള പ്രവിശ്യയായ സുവൈദയിലെ ഭീകരരുടെ ശക്തികേന്ദ്രങ്ങളാണ് സിറിയന്‍ ഭരണകൂട സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും ശക്തമായ മുന്നേറ്റത്തിലൂടെ തിരിച്ചുപിടിച്ചത്.

ദിവസങ്ങള്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം സുവൈദ പ്രവിശ്യയിലെ പ്രധാന ജില്ലകളായ തല്‍ അസദി, തല്‍ ജരിന്‍, തല്‍ അല്‍ റയാഹിന്‍, അല്‍ സബൂനി എന്നീ സുപ്രധാന ജില്ലകള്‍ ഐ.എസില്‍ നിന്ന് മോചിപ്പിച്ചത്. ഇവിടെ സംയുക്ത സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. പിന്‍വാങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ കുഴിബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഏകദേശം 100 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്നതാണ് ഈ തെക്കന്‍ ജില്ലകള്‍.

xisis-11-14

തലസ്ഥാന നഗരമായ ദമസ്‌ക്കസിന് സമീപത്തെ തന്ത്രപ്രധാനമായ ജുബാര്‍, ഐന്‍ തര്‍മ തുടങ്ങിയ തന്ത്രപ്രധാനമായ ഐ.എസ് താവളങ്ങളില്‍ സിറിയന്‍ സഖ്യസേന ബോംബാക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് തെക്കന്‍ പ്രദേശങ്ങളിലെ സൈനിക വിജയം. ദമസ്‌ക്കസിന് മൂന്നര കിലോമീറ്റര്‍ മാത്രമുള്ള സമല്‍ക്കയിലെയും ഹറസ്ത സിറ്റി, ബത്‌ന ടൗണ്‍ എന്നിവിടങ്ങളിലെയും ഐ.എസ് ഔട്ട്‌പോസ്റ്റുകള്‍ക്കെതികേയും ആക്രമണം തുടരുന്നുണ്ട്.

സിറിയന്‍ തെക്കന്‍ പ്രദേശങ്ങളെ ഭീകരവിമുക്തമാക്കിയതോടൊപ്പം വടക്കന്‍ പ്രദേശങ്ങളിലെ ഐ.എസ് കേന്ദ്രങ്ങള്‍ക്കെതിരേയും സിറിയന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ആക്രമണം തുടരുകയാണ്. മഅദന്‍ ജില്ലയിലെ അല്‍ ബവേലി പര്‍വത നിരകള്‍, മറ്റൊരു സുപ്രധാന വടക്കന്‍ നഗരമായ റഖയുടെ ഭാഗങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സിറിയന്‍ വ്യോമസേനയുടെ ജെറ്റ് വിമാനങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളില്‍ ഐ.എസിന് നിരവധി മരണങ്ങളുള്‍പ്പെടെ വലിയ നാശ നഷ്ടങ്ങളുണ്ടായതാണ് വിലയിരുത്തപ്പെടുന്നത്.
2011 മാര്‍ച്ചില്‍ ആരംഭിച്ച സൈനിക നടപടികളില്‍ സിറിയയില്‍ ഇതിനകം നാലു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് യു.എന്‍ കണക്ക്.

English summary
Syrian government forces, backed by allied fighters from popular defense groups, have made fresh territorial gains against the Takfiri Daesh militants in the country’s southernmost province of Suwayda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X