കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക സ്‌കൂള്‍ കുട്ടികളെ കൊലപ്പെടുത്തിയത് സൈന്യത്തിനെതിരായ പ്രതികാരമെന്ന് ഭീകരര്‍

  • By Gokul
Google Oneindia Malayalam News

പെഷവാര്‍: ലോകത്തെ നടുക്കിയ പാകിസ്ഥാനിലെ പെഷവാറിലെ സൈനിക സ്‌കൂള്‍ ആക്രമണം ഭീകര സംഘടനയായ താലിബാന്‍ ഏറ്റെടുത്തു. പാക് സൈന്യം തങ്ങളോട് കാട്ടുന്ന ശത്രുതയ്ക്കുള്ള പകരംവീട്ടലാണ് സ്‌കൂളിലെ ആക്രമണമെന്നാണ് ഭീകരരുടെ വാദം. കുട്ടികള്‍ക്ക് വേദനിച്ചാല്‍ സൈനികരായ മാതാപിതാക്കള്‍ക്കും വേദനിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്ന് താലിബാന്‍ പ്രതികരിച്ചു.

ഖൈബര്‍ മേഖലയില്‍ പാക്കിസ്ഥാന്‍ സൈന്യം, താലിബാനും അവരുടെ കുംടുംബങ്ങള്‍ക്കും നേരെ കടുത്ത ആക്രമണമാണ് നടത്തുന്നത്. അതുകൊണ്ടാണ് തിരിച്ചടിച്ചത്. സൈനിക സ്‌കൂള്‍ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിച്ചത് സൈനികരോടുള്ള പ്രതികാരം ചെയ്യാനാണ്. ആക്രമണത്തിന്റെ വേദന പാക് സൈന്യവും അറിയണമെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് ഉമര്‍ ഖൊരാസാനി പറഞ്ഞു.

peshwar-attack

പെഷവാറിലെ സ്‌കൂളിലുണ്ടായത് ആരെയും ഞെട്ടിക്കുന്ന ഭീകരാക്രമണമായിരുന്നു. ക്ലാസിലിരുന്നു പഠിക്കുകയായിരുന്ന കുട്ടികള്‍ക്കുനേരെ ഭീകരര്‍ തുരുതുരാ വെടിവെക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. നൂറിലധികം കുട്ടികള്‍ ഇതിനികം തന്നെ തീവ്രവാദികളുടെ തോക്കിനിരയായി. അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോഴും തീവ്രവാദികളുടെ പിടിയിലാണ്.

ആറോളം വരുന്ന തീവ്രവാദികളാണ് ഇത്രയും കുട്ടികളെയും അദ്ധ്യാപകരെയും വെടിവെച്ച് വീഴ്ത്തിയത്. കുട്ടികളെ മോചിപ്പിക്കാന്‍ സൈന്യം കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അത് കൂടുതല്‍ ആളപായം ക്ഷണിച്ചുവരുത്തുകയാണ്. പിഞ്ചുകുട്ടികള്‍ ആയതുകൊണ്ടുതന്നെ രക്ഷപ്പെടുത്തുക ശ്രമകരമായ ജോലിയാണ്. ഏകദേശം നൂറോളം കുട്ടികളെ ഇതുവരെയായി രക്ഷപ്പെടുത്തിയാതി സൈന്യം അവകാശപ്പെട്ടു. വന്‍ സ്‌ഫോടകവസ്തുക്കള്‍ കൈയ്യിലുള്ള തീവ്രവാദികള്‍ സ്വയം പൊട്ടിത്തെറിക്കുകയാണെങ്കില്‍ ദുരന്തത്തിന്റെ ആഴം വര്‍ദ്ധിക്കുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.

English summary
Taliban attack military school in Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X