കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരെ ശിക്ഷിച്ച് താലിബാന്‍... എന്തൊരു ദുരന്തമാണിവര്‍

അഫ്ഗാനിസ്ഥാനിലെ സ്വാധീന മേഖലകളില്‍ ആണ് താലിബാന്‍ ഇപ്പോഴും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്

  • By നരേന്ദ്രൻ
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ യുഗം ഭരണം അവസാനിച്ചെങ്കിലും അവര്‍ക്ക് ചിലയിടങ്ങളില്‍ ഇപ്പോഴും സ്വാധീനമുണ്ട്. അത്തരം സ്ഥലങ്ങളില്‍ പഴയ കാടന്‍ നിയമ നടപ്പിലാക്കാനാണ് അവര്‍ ഇപ്പോഴും കാടന്‍ നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്.

അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയിലെ ഖ്വറാ ബാഗ് ജില്ല ഇപ്പോഴും താലിബാന്‍ ശക്തികേന്ദ്രമാണ്. അവിടെ സ്മാര്‍ട്ട് ഫോണ്‍ ുപയോഗിക്കുന്നവരെ തിരഞ്ഞുപിടിച്ച് ശിക്ഷിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Smartphone

പാട്ടുകേള്‍ക്കാനും വീഡിയോ കാണാനും സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നു എന്നതാണ് താലിബാനെ ചൊടിപ്പിക്കുന്നത്. മുമ്പ് താലിബാന്‍ ഭരണകാലത്ത് സംഗീതം പൂര്‍ണമായി അവര്‍ നിരോധിച്ചിരുന്നു. അമേരിക്കന്‍ സഹായത്തോടെ താലിബാനെ അട്ടിമറിച്ചതിന് ശേഷമാണ് ആ നിരോധനം എടുത്തുമാറ്റിയത്.

എന്നാല്‍ ഇപ്പോള്‍ വഴിയേ നടന്നുപോകുന്നവരെ പോലും പിടിച്ച് നിര്‍ത്തി സ്മാര്‍ട്ട് ഫോണുകള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അപൂര്‍വ്വം ആളുകള്‍ മാത്രമാണ് പ്രദേശത്ത് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത്. അതും വിദേശത്തുള്ള ബന്ധുക്കളെ വിളിക്കാന്‍ മാത്രം.

സര്‍ക്കാരോ സുരക്ഷാ സേനയോ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉണ്ട്. ജനങ്ങള്‍ തന്നെ ശബ്ദം ഉയര്‍ത്തണം എന്നാണ് പോലീസ് തന്നെ പറയുന്നത്.

എന്നാല്‍ താലിബാന്റെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നിയന്ത്രണം ഇല്ലെന്നാണ് അവര്‍ പറയുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതിനും അവ കാണുന്നതിനും എതിരെയാണ് തങ്ങളുടെ നീക്കങ്ങള്‍ എന്ന് അവര്‍ പറയുന്നു.

English summary
Taliban militants have launched a drive to collect smartphones that played music and video songs from local residents in Qarah Bagh district of Afghanistan's southern Ghazni province.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X