കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് ഭീകരര്‍ ചൈനയ്ക്ക് ഭീഷണി!! മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുമെന്ന് ചൈന

ഭീകരവാദത്തിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ചൈനീസ് അംബാസഡര്‍

Google Oneindia Malayalam News

ദില്ലി: പാക് ഭീകര സംഘടനായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിനെ ഭീകരനെന്ന് പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് ചൈനീസ് അംബാസിഡര്‍. ഭീകരവാദത്തിനെതിരെ ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ചൈനീസ് അംബാസഡര്‍ ലൂവോ ഴാവോഹ്വി പറഞ്ഞു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വെള്ളിയാഴ്ച വ്യക്തമാക്കി.

ഭീകരവാദത്തിനെതിരെ ഇന്ത്യയും മറ്റ് രാഷ്ട്രങ്ങളും നടത്തുന്ന പോരാട്ടത്തെ ചൈന പിന്തുണയ്ക്കുമെന്നും ചൈനീസ് വിസ ആപ്ലിക്കേഷന്‍ സര്‍വ്വീസ് സെന്ററിന്റെ ഉദ്ഘാടന പരിപാടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് ബീജിംഗില്‍ വച്ച് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയെ കണ്ട് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസദിനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ബുധനാഴ്ച ആവര്‍ത്തിച്ച ഇന്ത്യ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ഉന്നയിച്ച ഈ ആവശ്യത്തെ എതിര്‍ത്തുനിന്നത് ചൈനയായിരുരുന്നു.

masood-azhar

എന്നാല്‍ 2016ല്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ചൈനയുടെ നീക്കത്തിന് പിന്നാലെ അമേരിക്കയാണ് ചൈന ആഗോള ഭീകരരായി പ്രഖ്യാപിച്ച് വിലക്കേര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ മസൂദ് അസറിനെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. നയന്ത്രതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബീജിംഗിലെത്തിയ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും ചൈനയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

പ്രശ്‌നം ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കരുതെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തിനായിരിക്കണം മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും ചൈനീസ് അംബാസഡര്‍ ആവശ്യപ്പെടുന്നു. എന്‍എസ്ജിയില്‍ ഇന്ത്യയ്ക്ക് അംഗത്വം നല്‍കുന്നതിനെതിരെയുള്ള ചൈനയുടെ നിലപാടും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്തിരുന്നു. അഫ്ഗാന്‍- പാകിസ്താന്‍ അതിര്‍ത്തിയില്‍ ഐസിസിന്റെ വളര്‍ച്ച പ്രാപിക്കുന്ന സാഹചര്യത്തില്‍ ഭീകരവിരുദ്ധ നിലപാട് തന്നെയായിരിക്കും ചൈന സ്വീകരിക്കുകയെന്നും അംബാസഡര്‍ വ്യക്തമാക്കുന്നു.

English summary
China's Ambassador to India Luo Zhaohui on Friday supported India's efforts in combating terror and said that talks to declare Jaish-e-Mohammed chief Masood Azhar a "global terrorist" is currently in progress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X