കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ വിദ്യാര്‍ഥിയെ കളിയാക്കി; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

Google Oneindia Malayalam News

ന്യൂജഴ്‌സി : വിദ്യാര്‍ഥിയെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപിക കുടുങ്ങി. ന്യൂജഴ്‌സിയിലെ യുവെറ്റ് നിക്കോള്‍സ് എന്ന സ്‌കൂള്‍ അധ്യാപികയാണ് വിദ്യാര്‍ഥിയുടെ പേരിനെ കളിയാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സസ്‌പെന്‍ഷനിലായത്.

ക്ലാസ്സിലെ ഒരു വിദ്യാര്‍ഥിയുടെ പേരിനെ ആസ്പദമാക്കി യുവെറ്റ് നിക്കോളാസ് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. '' ക്ലാസ്സിലെത്തുമ്പോള്‍ ഈ വിദ്യാര്‍ഥിയുടെ പേര് വിളിക്കാന്‍ തന്നെ പ്രയാസമാണ്. പേരിന്റെ അര്‍ത്ഥം കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ പേര് ഞാന്‍ മാറ്റിക്കൊടുക്കാം. ഒരു വര്‍ഷം മുഴുവന്‍ ക്ലാസ്സിലെത്തി ഈ പേര് വിളിക്കണമെന്ന് ചിന്തിക്കുമ്പോള്‍ ചിരിയടക്കാന്‍ സാധിക്കുന്നില്ല. '' - നിക്കോള്‍സ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വാക്കുകള്‍.

 അധ്യാപിക

തന്റെ നടപടി തീര്‍ത്തും അപക്വവും തെറ്റുമാണെന്ന് നിക്കോള്‍സ് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇവരുടെ പ്രവൃത്തി സ്‌കൂളിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന നിലപാടിലുറച്ചു നിന്ന സ്‌കൂള്‍ അധികൃതര്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല.

English summary
Teacher suspended for mocking a student's name on Facebook. The incident happened in New JerseY. Teacher agreed that ridiculing the student's name was immature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X