കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂളില്‍ സ്‌ഫോടനം, 80 പേര്‍ കൊല്ലപ്പെട്ടതായി സൂചന, ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു

  • By ഭദ്ര
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഇരട്ട സ്‌ഫോടനം. അപകടത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായി സൂചന.231 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

coc1pprw8aau3zk

ഷിയാ വിഭാഗത്തില്‍പെട്ട നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്ത മാര്‍ച്ചിനിടെയാണ് സ്‌ഫോടനമുണ്ടായത്. മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാം. നിരവധി പേരുടെ നില ഗുരുതരമാണ്.ഇസ്ലാമിക് സ്റ്റേറ്റ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഐഎസിസ് അനുകൂല വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്ന അമാഖ് വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിശദീകരണം ഉണ്ടായിരിക്കുന്നത്.

 kabul-blst

ഹസാര വിഭാഗത്തിലെ ആളുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് നടത്തി പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്.ബാമിയാനില്‍ നിന്ന് കാബൂളിലേക്ക് 500 കെവി ഇലക്ട്രിക് ലൈന്‍ വലിച്ചുള്ള പവര്‍ലൈന്‍ പദ്ധതിക്കെതിരെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് എത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

coc1tgiueaajpyw

ഏറിയ പങ്കും ഷിയാ മുസ്ലീങ്ങളുള്‍പ്പെട്ട ഹസാര വിഭാഗക്കാര്‍അഫ്ഗാനിലെ മൂന്നാമത്തെ വലിയ ഗ്രൂപ്പാണ്. നിരന്തരമായി കടു്ത് വിവേചനത്തിന് ഇരയായവരാണ് ഹസാരകള്‍. പ്രത്യേകിച്ചും 1990കളിലെ താലിബാന്‍ ഭരണ കാലത്ത്. തുടര്‍ന്ന് ഹസാരകള്‍ പാകിസ്താന്‍, ഇറാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുകയായിരുന്നു.

 coc1z96xgae5j5b
 cocbqvfweaem2mg

(സ്ഫോടനത്തിന് മുൻപ്)

വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഉടന്‍...

English summary
Terror attack in kabul, killed many people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X