കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകന് നടുവിരല്‍ നമസ്‌കാരം നല്‍കിയ ജഡ്ജിക്ക് കിട്ടിയ എട്ടിന്റെ പണി; ഇവിടേം പണിവരാം

എല്‍ പാസോയിലെ ജഡ്ജിയാണ് സഹപ്രവര്‍ത്തകന് നേരെ അശ്ലീല ആംഗ്യം കാണിച്ചത്. മോശം പെരുമാറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

  • By Jince K Benny
Google Oneindia Malayalam News

ടെക്‌സസ്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടുവിരല്‍ നമസ്‌കാരം എന്ന പ്രയോഗം ഇപ്പോള്‍ സാധാരണമാണ്. എതിര്‍പ്പുള്ള കാര്യങ്ങളോടുള്ള ദേഷ്യത്തോടെയുള്ള പ്രതിരണത്തിനാണ് ഇത് ഉപയോഗിക്കാറ്. കൈചുരുട്ടി നടുവിരല്‍ മാത്രം ഉയര്‍ത്തിക്കാണിക്കുന്നിതനെയാണ് നടുവിരല്‍ നമസ്‌കാരം എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. അശ്ലീല ആംഗ്യമായാണ് ഇതിനെ കണക്കാക്കാറ്.

ദേഷ്യം നിയന്ത്രണാതീതമായപ്പോള്‍ തന്റെ സഹപ്രവര്‍ത്തകനു നേരെ ഈ ആംഗ്യം കാണിച്ച ജഡ്ജിയാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്. എല്‍ പാസോയിലെ ജില്ലാ ജഡ്ജി പാട്രിക് ഗാര്‍ഷ്യയ്ക്കാണ് പണികിട്ടിയത്. ഇയാള്‍ക്കെതിരെ മോശം പെരുമാറ്റത്തിന് കോടതി കേസ് എടുക്കുകയായിരുന്നു.

സംഭവം നടന്നത്‌

എല്‍ പാസോയിലെ ജില്ലാ ജഡ്ജിയായ പാട്രിക് ഗോര്‍ഷ്യോ സുഹൃത്തിനോടുള്ള ദേഷ്യത്തിലാണ് നടവിരല്‍ ഉയര്‍ത്തിക്കാട്ടിയത്. കോടതിക്ക് പുറത്തായിരുന്നു സംഭവം.

കേസ് കൊടുത്തു

അശ്ലീല ആംഗ്യം കാണിച്ചു എന്ന് കാണിച്ച് പാര്‍ട്രികിനെതിരെ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു കേസിന് ആസ്പദമമായ സംഭവം നടന്നത്.

തൊഴില്‍ പരമായ ശത്രുത

തൊഴില്‍ പരമായ ശത്രുതയായിരുന്നു പാട്രികിനെ ഇതിന് പ്രേരിപ്പിച്ചത്. തന്റെ ഉത്തരവിനെ കീഴക്കോടതി ജഡ്ജി ദുര്‍ബലപ്പെടുത്തിയതാണ് പാട്രികിനെ പ്രകോപിപ്പിച്ചത്.

കോടതിയില്‍ ഹാജരാകണം

കേസ് ഫയലില്‍ സ്വീകരിച്ച കോടതി. പാട്രിക് ഗാര്‍ഷ്യയോട് കോടതില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശിക്ഷാര്‍ഹമായ പെരുമാറ്റം

പാട്രിക് ഗാര്‍ഷ്യോയുടെ പെരുമാറ്റം ശിക്ഷാര്‍ഹമായതാണെന്ന് കേസ് ഫയലില്‍ സ്വീകരിച്ച കോടതി ചൂണ്ടിക്കാട്ടി. വരുന്ന ഏപ്രിലിലാണ് കേസ് വാദം കേള്‍ക്കുക.

ലജ്ജാകരം

പാട്രികിന്റെ നടപടി ലജ്ജാകരമായിപ്പോയെന്ന് കേസിലെ വാദിയായ ജഡ്ജി പ്രതികരിച്ചു. ഒരു ജഡ്ജിയു ഭാഗത്തു നിന്നുമാണ് ഇത്തരത്തിലൊരു നടപടി ഉണ്ടായിരിക്കുന്നത്.

പാട്രിക് പ്രതികരിച്ചില്ല

ഇതിനേക്കുറിച്ച് പ്രതികരിക്കാന്‍ പാട്രിക് ഗാര്‍ഷ്യോ തയാറായിട്ടില്ല. എല്‍ പാസോ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പണി ഇവിടേം കിട്ടാം

ജഡ്ജിക്ക് പണികിട്ടിയത് ടെക്‌സാസിലാണെങ്കിലും ഇവിടെയും പണികിട്ടാനുള്ള സാധ്യത തള്ളിക്കളയാനികില്ല. കാരണം അശ്ലീല ആംഗ്യമാണെങ്കിലും പ്രതിഷേധ ചിഹ്നമെന്ന നിലയില്‍ ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുകയാണ് ഈ ആംഗ്യവും നടുവിരല്‍ പ്രണാമം എന്ന പദവും.

English summary
A state district judge in El Paso is accused of shaking his middle finger at another judge in a fit of anger and now has a court date after being charged with disorderly conduct.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X