കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്ത സംഭവം, സിഇഒ രാജിവെച്ചു

  • By Aiswarya
Google Oneindia Malayalam News

ഡേറ്റിംഗ് സൈറ്റായ ആഷ്‌ലി മാഡിസണ്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ ആഷ്‌ലി മാഡിസന്റെ ഉടമസ്ഥതയുള്ള അവിഡ് ലൈഫ് മീഡിയ സിഇഒ നോയല്‍ ബൈഡര്‍മാന്‍ രാജിവെച്ചു.

സിഇഒ കമ്പനിയുമായുണ്ടാക്കിയ സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് രാജി എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ കമ്പനി നിര്‍ദ്ദേശപ്രകാരമാണ് രാജി എന്നും സൂചനകള്‍ ഉണ്ട്. അവിഡ് ലൈഫ് മീഡിയയുമായി നോയല്‍ മിഡര്‍മാന് യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

ashley-madison
കമ്പനിയില്‍ പുതിയ സിഇഒ അധികാരം ഏറ്റെടുക്കുന്നത് വരെ നിലവിലെ മാനേജ്‌മെന്റ് ടീമിലെ മുതിര്‍ന്ന ആളുകള്‍ ചേര്‍ന്ന് കമ്പനി നടത്തുമെന്നും അവിഡ് ലൈഫ് അറിയിച്ചു.30 മില്യണ്‍ ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഉള്‍പ്പെടെ ആഷ്‌ലി മാഡിസണ്‍ ഹാക്കിംഗ് വിവാദത്തില്‍ പുറത്തു വന്നിരുന്നു

വിവാഹേതര ബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്ന ആഷ്‌ലി മാഡിസണ്‍ വെബ്‌സൈറ്റ് കഴിഞ്ഞയാഴ്ചയാണ് ഹാക്ക് ചെയ്തത്. പ്രതിമാസം ഏകദേശം 12.4 കോടി സന്ദര്‍ശകരുള്ള സൈറ്റാണ് ആഷ്‌ലി മാഡിസണ്‍.

English summary
The CEO of Ashley Madison's parent company, Avid Life Media Inc., stepped down Friday.The departure of CEO Noel Biderman comes after a hack released confidential information about millions of Ashley Madison clients.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X