കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൂബായില്‍ താമസം ഇനി കടലിനടിയിലാവാം!!!

Google Oneindia Malayalam News

ദുബായ്: കൈയ്യിലുള്ള പണം നല്‍കി ആഗ്രഹങ്ങള്‍ സഫലീകരിക്കാം. ആകാശത്തും ഭൂമിയിലും യോഗ്യമായ എല്ലാ സ്ഥലങ്ങളിലും മനുഷ്യന്‍ ആവാസത്തിന് വേണ്ട സൗകര്യങ്ങള്‍ കണ്ടുപിഠിച്ചു. ഇരുന്ന് സഞ്ചരിച്ച വിമാനങ്ങളില്‍ കിടന്നുറങ്ങി സഞ്ചരിക്കുന്ന കാലത്തിലൂടെയാണല്ലോ നമ്മള്‍ കടന്നു പോകുന്നത്. ഏതായാലും താമസത്തിന് പുതിയ സ്ഥലങ്ങള്‍ തേടുന്നവര്‍ക്കായി ദുബായില്‍ പുതിയ പാര്‍പ്പിടങ്ങള്‍ ഒരുങ്ങുന്നു.

പാര്‍പ്പിടം എവിടെയാണ് നിര്‍മ്മിച്ച് നല്‍കുന്നത് എന്നറിയുമ്പോഴാണ് അമ്പരപ്പെടുന്നത്. വിശാലമായ കടലില്‍ പൊങ്ങിക്കിടക്കുന്ന രീതിയിലാണ് ക്ലെയന്‍ഡീന്‍സ് എന്ന ഗ്രൂപ്പ് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ദുബായിലെ ദ വേള്‍ഡ് അയലന്‍ഡില്‍ ദ ഹാര്‍ട്ട് ഓഫ് യൂറോപ്പില്‍ ഇത്തരത്തിലുള്ള ഒരു വീടിന്റെ പണി പൂര്‍ത്തിയാക്കി. 2016 അവസാനത്തോടെ ഏതാണ്ട് 50 ലധികം വില്ലകളായിരിക്കും ഇത്തരത്തില്‍ ഉടമകള്‍ക്ക് പണി പൂര്‍ത്തിയാക്കി കൈമാറുന്നത്.

seavilla

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഈ മൂന്ന് നില ആഡംബര വീടിന്റെ ഏറ്റവും അടിയിലെ തട്ട് പൂര്‍ണ്ണമായും കടലിന്നടിയിലായിരിക്കും. കിടപ്പ്മുറിയും, ലിവിംങ് റൂമും, അടുക്കളയുമടക്കം ഒരു വീടിന്നാവശ്യമായ എല്ലാ സൗകര്യങ്ങളും ഇത്തരം വില്ലകളില്‍ ഒരുക്കിയിട്ടുണ്ട്.

ആഴക്കടലിലെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടാവും ഇനി ഇവിടത്തുകാരുടെ ഉറക്കം. ഏതായാലും നിര്‍മ്മാതാക്കള്‍ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട് വില്ലകള്‍ അതിസമ്പന്നരെ ഉദ്ദേശിച്ച് കൊണ്ടാണ് നിര്‍മ്മിക്കുന്നതെന്ന്. അത്‌കൊണ്ട് തന്നെ തല്‍കാലം നമുക്കിതിന്റെ വില അന്യേഷിക്കാതിരിക്കാം.

English summary
The first underwater 'Floating Seahorse' villa built in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X