കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിലും ആസാമിലും ജിഹാദി സംഘങ്ങള്‍ സജീവം

  • By Sruthi K M
Google Oneindia Malayalam News

ഗുവാഹത്തി: ബംഗാളിലും ആസാമിലും തീവ്രവാദി സംഘടനങ്ങല്‍ സജീവമായിരിക്കുക ആണ്. ബംഗാളില്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന ഷഹനൂര്‍ അലാം കഴിഞ്ഞ ദിവസം അറസ്റ്റിലായി. വെള്ളിയാഴ്ച ആസാം പോലീസ് ആണ് ഇയാളെ അറസ്സ് ചെയ്തത്. ആസാമിലെ ജിഹാദി ആക്രമണങ്ങളുടെ ബുദ്ധി കേന്ദ്രം ആണ് ഡോ.ക്ടര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഷഹനൂര്‍ അലാം.

ബംഗ്ലാദേശിലെ നിരോധിത തീവ്രവാദി സംഘടനയായ ജമാത് അല്‍ മുജാഹിദ്ദീന്റെ കിഴക്കന്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇയാള്‍ ആണെന്ന് ബംഗാള്‍ പോലീസ് പറയുന്നു. ബംഗ്ലാദേശില്‍ അരങ്ങേറിയ 300 ഓളം സ്‌ഫോടന പരമ്പരങ്ങളുടെ ഉത്തരവാദിത്വം 2005 ഓഗസ്തില്‍ ഇയാള്‍ ഏറ്റെടുത്തിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ പോലീസ് 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

shahnoor

ബംഗാള്‍ കേന്ദ്രീകരിച്ച് തീവ്രവാദം ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ് ഇത്തരം ജിഹാദി സംഘങ്ങള്‍ പെരുകാന്‍ കാരണം ആകുന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ബര്‍ദ്വാനില്‍ ബോംബ് നിര്‍മ്മാണത്തിനിടെ രണ്ട് പേര്‍ മരിച്ചതോടെ ആണ് ജമാത് അല്‍ മുജാഹിദ്ദീന്റെ പദ്ധതികള്‍ പാളിയത്. പോലീസിന് സൂചന ലഭിക്കുകയും അന്വേഷണം ഊര്‍ജിതമാക്കുകയും ആയിരുന്നു.

ജിഹാദി നീക്കത്തിന് ആഹ്വാനം ചെയ്ത് ബംഗാളിലും ആസാമിലും ജുമാത് അല്‍ മുജാഹിദ്ദീന്‍ ലഘുലേഖകള്‍ വിതരണം ചെയ്തതായി അസാം ഡിജിപി കഗന്‍ ഷര്‍മ പറഞ്ഞു. അലാമിന്റെ ഭാര്യയായ സുജിനാ ബീകം നവംബര്‍ ആറിന് ഗുവാഹത്തിയില്‍ വെച്ച് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാളിലും ആസാമിലും കേരളത്തിലെ എസ്ഡിപിഐ പോലുള്ള സംഘടനകള്‍ സജീവമാണ്. മുസ്ലീംങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നോക്ക വിഭാഗങ്ങളെ ഉള്‍പ്പെടുത്തി രാഷ്ട്രീയ ശാക്തീകരണമാണ് ഇവരുടെ പ്രധാന ലക്ഷ്യം.

English summary
Burdwan blast accused man Shahnoor alam was arrested from Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X