കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

150 വയസുവരെ ജീവിയ്ക്കണോ, ഭാര്യയെ ഒഴിവാക്കൂ, ആയുസിന്‍റെ രഹസ്യവുമായി ഗവേഷകന്‍

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: നൂറ് വയസുവരെ ജീവിച്ചാലും ജീവിതത്തോട് കൊതി തീരാത്തവരുണ്ട്. കാലം മാറിയെേടാ പുതുതലമുറയിലെ ആള്‍ക്കാര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കുറവാണ്. അപകടങ്ങള്‍, അപ്രതീക്ഷിതമായ അസുഖങ്ങള്‍ എന്നിവയില്‍ പലരും അകാലമരണമടയുന്നു. ആയുസിന്റെ ദൈര്‍ഘ്യം കുറയുന്നത് മനുഷ്യവന്റെ മാറിയ ജീവിത രീതിയുടെ ഫലമായിട്ടാണ്. എന്നാല്‍ വരും നാളുകളില്‍ അവനവന്റെ ആയുസ് സ്വയം നിശ്ചയിക്കാന്‍ കഴിയും. അതായത് ഒരു 150 വയസുവരെയൊക്കെ ജീവിയ്ക്കാന്‍ ഒരു മനുഷ്യന് സാധിയ്ക്കുമത്രേ.

ഇത്തരത്തില്‍ ഒരു കണ്ടെത്തലുമായി രംഗത്തെത്തിയരിയ്ക്കുകയാണ് ബ്രിട്ടണിലെ ഒരു ഗവേഷകന്‍. ഡോ അലക്‌സ് സവൊറന്‍കോവ് എന്ന ഗവേഷകനാണ് ആയുസ് നീട്ടുന്നിതിന് കുറിച്ച് ചില കണ്ടെത്തലുകള്‍ നടത്തിയത്. ദിവസേന നൂറിലധികം ഗുളികകള്‍ ഇദ്ദേഹം കഴിയ്ക്കുന്നുണ്ട്. തന്റെ രക്തത്തില്‍ വടക്കുന്ന രാസപ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്ത് അതിലൂടെയാണ് ആയുസ് നീട്ടാനുള്ള വഴികള്‍ അലക്‌സ് തേടുന്നത്.

Alex

ബയോജെറോന്റോളജി റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനും ആന്റി-ഏജിംഗ് ഗവേഷകനുമാണ് അലക്‌സ്. പാരമ്പര്യമായ ഘടകങ്ങളും, മാനസികാവസ്ഥയും ആയുര്‍ ദൈര്‍ഘ്യത്തെ സ്വാധീനിയ്ക്കുമെന്നും ഗവേഷകന്‍ പറയുന്നു. താന്‍ 150 വയസുവരെ ജീവിയ്ക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാല്‍ കൂടുതല്‍ നാള്‍ ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് സാധാരണ ആളുകളെപ്പോലെ കുടുംബ ജീവിതം നയിക്കാനാവില്ലെന്നൊരു സൂചനയും അലക്‌സ് നല്‍കുന്നു.

English summary
The scientist who takes 100 drugs a day so he can live to 150
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X