കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധാക്ക ആക്രമണം: ഐസിസ് ഭീഷണി സന്ദേശത്തില്‍ പ്രത്യക്ഷപ്പെട്ട യുവാക്കള്‍ ഇവരാണ്...

  • By Sandra
Google Oneindia Malayalam News

ധാക്ക: ധാക്കയിലെ റസ്റ്റോറന്റ് ആക്രമണത്തിന് പിന്നാലെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോയിലെ ബംഗ്ലാദേശി യുവാക്കളെ തിരിച്ചറിഞ്ഞു. ഐസിസ് ഒടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മൂന്ന് യുവാക്കളില്‍ ഒരാള്‍ ദന്തരോഗ വിദഗ്ദനും, രണ്ടാമത്തെയാള്‍ ഗായകനും മൂന്നാമന്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമാണെന്നാണ് ബംഗ്ലാദേശ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

ധാക്കയിലെ റസ്‌റ്റോറന്റ് ആക്രമണത്തിന് ശേഷം ഐസിസ് പുറത്തുവിട്ട വീഡിയോയിലാണ് ആര്‍മി മേജര്‍ വാഷിക്കുര്‍ ആസാദിന്റെ മകന്‍ തുഷാറിനെ ബംഗ്ലാദേശ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. ദന്തരോഗ വിദഗ്ദനായ തുഷാറിനെ രണ്ട് വര്‍ഷത്തോളമായി കാണാനില്ലായിരുന്നു. രാജുക്ക് ഉത്തരമോഡല്‍ കോളജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തുഷാര്‍ 2011ല്‍ മോഡലായ നൈല നയെംസിനെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹമോചിതരാവുകയായിരുന്നു. ധാക്ക സര്‍വ്വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനിലെ മുന്‍ വിദ്യാര്‍ത്ഥിയായിരുന്ന തൗസിഫ് ഹുസൈനാണ് രണ്ടാമന്‍. പഠനം പൂര്‍ത്തിയാക്കാതെ സര്‍വ്വകലാശാല വിട്ട യുവാവിനെ മാതാപിതാക്കള്‍ ആസ്‌ട്രേലിയയിലേക്കയച്ചെങ്കിലും പിന്നീട് ഇയാളെക്കുറിച്ച് ഈ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

isis-terrorists-

 സക്കീര്‍ നായിക്കിന്റെ ചാനലിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല... പക്ഷേ എവിടെയും കിട്ടും സക്കീര്‍ നായിക്കിന്റെ ചാനലിന് ഇന്ത്യയില്‍ ലൈസന്‍സ് ഇല്ല... പക്ഷേ എവിടെയും കിട്ടും

1995ല്‍ പ്രക്ഷേപണം ചെയ്ത എന്‍ടിവി റിയാലിറ്റി ഷോയിലെ പത്ത് ഫൈനസല്‍ മത്സരാര്‍ത്ഥികളില്‍ ഒരാളായ തഹ്മിദ് റഹ്മാന്‍ ഷാഫിയാണ് സംഘത്തിലെ മൂന്നാമന്‍. മുന്‍ ഇലക്ഷന്‍ കമ്മീഷണറുടെ മകനായ തഹ്മിദ് 2011ല്‍ ജോലി രാജിവെച്ചിരുന്നു. ധാക്ക സര്‍വ്വകലാശാലയില്‍ നിന്ന് ബിബിഎ, എംബിഎ എന്നിവ പൂര്‍ത്തിയാക്കിയ തഹ്മിദ് ഒരിക്കല്‍ ഐസിസ് ചേരാന്‍ പിതാവിനോട് അനുമതി തേടിയിരുന്നു. പിതാവ് അനുമതി നിരസിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ഉപേക്ഷിച്ച് സിറിയയിലേക്ക് പോകുകയായിരുന്നു.

ബുര്‍ഖ ധരിച്ചാല്‍ പിഴയൊടുക്കണം, വിവാദ നിയമം പ്രാബല്യത്തില്‍ വരുന്നു!!!ബുര്‍ഖ ധരിച്ചാല്‍ പിഴയൊടുക്കണം, വിവാദ നിയമം പ്രാബല്യത്തില്‍ വരുന്നു!!!

ഐസിസ് പുറത്തുവിട്ട വീഡിയോയില്‍ മൂന്നുപേരും ബംഗളാ ഭാഷയാണ് സംസാരിക്കുന്നത്. മൂവരുടേയും സംഭാഷണം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഷാഫിയാണ്. ഇന്റലിജന്‍സ് വെബ്ബ്‌സൈറ്റില്‍ ചൊവ്വാഴ്ചയാണ് ധാക്കയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ പ്രസിദ്ധീകരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഭീഷണിക്ക് പിന്നാലെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മൂന്ന് പേരെയും തിരിച്ചറിഞ്ഞിട്ടുള്ളത്.

English summary
Three Bangladeshi man men are identified who appeared in ISIS video thretten to held more attack in Dhaka after Holy Artisan restaurant attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X